മുംബൈ: ദേശസ്‌നേഹ സിനിമകളുടെ സമ്പന്നമായ പാരമ്പര്യത്തിനുടമയായ മുതിര്‍ന്ന ബോളിവുഡ് നടനും സംവിധായകനുമായ മനോജ് കുമാര്‍ (87) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കോകിലബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം. 1937 ല്‍ പഞ്ചാബില്‍ ജനിച്ച അദ്ദേഹത്തിന്‌റെ യഥാര്‍ത്ഥ പേര് ഹരികൃഷ്ണന്‍ ഗോസ്വാമി എന്നായിരുന്നു .
ഷഹീദ്, റൊട്ടി കപട ഔര്‍ മകാന്‍, ക്രാന്തി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തിയിലേക്കുയര്‍ന്നു. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, പത്മശ്രീ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സംവിധായകന്‍, തിരക്കഥാകൃത്ത്, എഡിറ്റര്‍ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധ നേടി. ദേശഭക്തി സിനിമകളിലൂടെ പ്രശസ്തനായ മനോജ് കുമാറിനെ ‘ഭരത് കുമാര്‍’ എന്നായിരുന്നു ആരാധകര്‍ വിളിച്ചിരുന്നത്.
ഇന്ത്യന്‍ സിനിമയുടെ ഐക്കണായിരുന്നു മനോജ് കുമാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു. ‘മനോജ് ജിയുടെ സിനിമകള്‍ ദേശീയ അഭിമാനത്തിന്റെ ആത്മാവിനെ ജ്വലിപ്പിച്ചു, അത് തലമുറകളെ പ്രചോദിപ്പിക്കുന്നത് തുടരും,’ മോദി എക്സില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: