റിയാദ്: സൗദിയിലെ വാഹനാപകടത്തില്‍ വയനാട് സ്വദേശികളായ യുവതിയും യുവാവും മരിച്ചത് വിവാഹം നടക്കാനിരിക്കെ. നടവയല്‍ സ്വദേശി ടീന, അമ്പലവയല്‍ സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്.
ഇവരുടെ വിവാഹം ജൂണില്‍ നടക്കാനിരിക്കുകയായിരുന്നു. നഴ്‌സുമാരാണ് ഇരുവരും. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് മദീന സ്വദേശികളും അപകടത്തില്‍ കൊല്ലപ്പെട്ടു.
അല്‍ ഉലയില്‍നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച വാഹനവും എതിരെ വന്ന സൗദി സ്വദേശികളുടെ ലാന്‍ഡ്ക്രൂയിസറും തമ്മില്‍ കൂട്ടിയിടിച്ച് തീപടരുകയായിരുന്നു.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ കത്തിയെരിഞ്ഞെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: