മുംബൈ : ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ബോളിവുഡ് താരം സൽമാൻ ഖാന്റെ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുന്നത് .
മുരുഗ ദാസ് സംവിധാനം ചെയ്ത് സൽമാൻ നായകനായ ‘സിക്കന്ദർ’ മാർച്ച് 30 ന് റിലീസ് ചെയ്തു. എല്ലാ സൽമാൻ ആരാധകരും ഈ ചിത്രത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കളക്ഷനുകളും തുച്ഛമായ നിരക്കിലാണ് വരുന്നത്. അതേസമയം, മുംബൈയിൽ ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
മുസ്ലീങ്ങളും സൽമാൻ ഖാന്റെ സിനിമയുടെ പ്രദർശനം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുംബൈ ആസ്ഥാനമായുള്ള അഭിഭാഷകനും മുസ്ലീം സാമൂഹിക പ്രവർത്തകനുമായ ഷെയ്ഖ് ഫയാസ് ആലം . സംവിധായകൻ എ ആർ മുരുഗദോസിന്റെ മുൻ ചിത്രമായ ‘തുപ്പാക്കി’ ഇസ്ലാമോഫോബിയ കാണിക്കുന്നതിനെതിരെ അഭിഭാഷകൻ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.
‘വിനോദത്തിനായി ചെലവഴിക്കുന്നതിന് പകരം ഗാസയ്‌ക്ക് സംഭാവന നൽകുക.’ മുസ്ലീം വിദ്യാഭ്യാസം, നിയമ സഹായം, രാഷ്‌ട്രീയ ശാക്തീകരണം എന്നിവയ്‌ക്കായി പണം ചെലവഴിക്കുക. ഇസ്രായേലി ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുക. പലസ്തീനെ രക്ഷിക്കുക എന്നാൽ ഇസ്ലാമിനെ രക്ഷിക്കുക എന്നാണ്. ഇത് ആഘോഷിക്കാനുള്ള സമയമല്ല, മറിച്ച് ത്യാഗത്തിനുള്ള സമയമാണ്,- എന്നൊക്കെയാണ് അഭിഭാഷകൻ പറയുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: