കണ്ണൂര്‍: രേഖകളില്ലാതെ വീട്ടില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളും പൊലീസ് പിടികൂടി. തലശേരിയില്‍ ആണ്് സംഭവം.സ്വര്‍ണ വ്യാപാരിയായ ശ്രീകാന്ത് കദമിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്.
ശ്രീകാന്തിന്റെ വീട്ടില്‍ നിന്ന് 44 ലക്ഷത്തിലേറെ രൂപയും 17 കിലോ വെള്ളി ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശേഷം വിട്ടയച്ചു.
പിടികൂടിയ പണം പൊലീസ് കോടതിയില്‍ ഹാജരാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമായിരുന്നു പരിശോധന നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: