ഹൈദരാബാദ്: കാഞ്ച ഗച്ചിബൗളിയിലെ വനമേഖലയില് വന്തോതില് മരങ്ങള് വെട്ടിമാറ്റുകയും തിരക്കിട്ട് നിര്മ്മാണ പ്രവര്ത്തനങ്ങള് ആരംഭിക്കുകയും ചെയ്ത തെലങ്കാന സര്ക്കാരിനെതിരെ കര്ക്കശ മുന്നറിയിപ്പുമായി സുപ്രീം കോടതി. ഒരു ഘട്ടത്തില് ചീഫ് സെക്രട്ടറിയെ ജയിലിലയയ്ക്കുമെന്നു വരെ കോടതി പറഞ്ഞു.
വനമേഖലകള് നിശ്ചയിക്കുന്നതിനായി വിദഗ്ധ സമിതി രൂപീകരിക്കാന് സംസ്ഥാന സര്ക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നേരത്തെ കോടതി ഉത്തരവിട്ടിരുന്നു, വന നശീകരണം ഉള്പ്പെടെ ഏതൊരു വീഴ്ചയ്ക്കും ചീഫ് സെക്രട്ടറിമാര് ഉത്തരവാദികളായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവിനു തൊട്ടുപിന്നാലെ , തെലങ്കാന സര്ക്കാര് കാഞ്ച ഗച്ചിബൗളിയിലെ വനമേഖലയില് വന് തോതില് നിര്മ്മാണ പ്രവര്ത്തനങ്ങള് ആരംഭിച്ചതാണ് കോടതിയെ പ്രകോപിപ്പിച്ചത്. ഇത് ‘ഭയാനകമായ അടിയന്തിരാവസ്ഥ’യാണെന്ന് ജസ്റ്റിസുമാരായ ബി ആര് ഗവായി , അഗസ്റ്റിന് ജോര്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കോടതി രജിസ്ട്രാര് സ്ഥലം സന്ദര്ശിച്ച് നല്കിയ റിപ്പോര്ട്ടും ഫോട്ടോഗ്രാഫുകളും ഭയാനകമായ ചിത്രമാണ് വരച്ചുകാട്ടുന്നത്. വന്തോതില് മരങ്ങള് വെട്ടിമാറ്റുകയും 100 ഏക്കര് വിസ്തൃതിയില് വലിയ യന്ത്രങ്ങള് വിന്യസിക്കുകയും ചെയ്തിരിക്കുന്നു. കോടതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: