ന്യൂദല്‍ഹി: വഖഫ് നിയമഭേദഗതി ലോക്‌സഭയില്‍ പാസാക്കിയെങ്കിലും രാജ്യസഭയില്‍ എന്താവും അവസ്ഥ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. രാജ്യസഭയില്‍ ഭരണ-പ്രതിപക്ഷ അംഗസംഖ്യയെപ്പറ്റിയുള്ള സംശയങ്ങള്‍ പലരും ഉന്നയിക്കുന്നു. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷമാണ് രാജ്യസഭയിലും കേന്ദ്രസര്‍ക്കാരിനുള്ളത്. ലോക്‌സഭയില്‍ ബില്‍ 232ന് എതിരെ 288 വോട്ടുകള്‍ക്കാണ് പാസായത്.
രാജ്യസഭയില്‍ എന്‍ഡിഎയ്‌ക്ക് 117 എംപിമാരാണുള്ളത്. 236 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 119 പേരുടെ പിന്തുണയാണ് ആവശ്യം. എന്നാല്‍ രണ്ട് നോമിനേറ്റഡ് എംപിമാരുടെ പിന്തുണയും ആറ് സ്വതന്ത്രരുടെ പിന്തുണയും ബിജെപിക്കും കേന്ദ്രസര്‍ക്കാരിനുമുണ്ട്. ഇതോടെ എന്‍ഡിഎ അംഗബലം 125 ആയി ഉയരും. പ്രതിപക്ഷത്തിന്റെ രാജ്യസഭയിലെ സംഖ്യ 88 മാത്രവുമാണ്. കോണ്‍ഗ്രസിന് 27 പേരും തൃണമൂല്‍ കോണ്‍ഗ്രസിന് 13 പേരും ഡിഎംകെയ്‌ക്കും ആപ്പിനും പത്തുവീതവും എംപിമാരുണ്ട്. ആര്‍ജെഡിക്ക് അഞ്ചും എസ്പിക്കും സിപിഎമ്മിനും നാലുവീതവും ജെഎംഎമ്മിന് മൂന്നും എംപിമാരുണ്ട്. എന്‍ഡിഎയ്‌ക്കും ഇന്‍ഡി മുന്നണിക്കും ഒപ്പമല്ലാത്ത 23 എംപിമാരും രാജ്യസഭയിലുണ്ട്. ഇവരില്‍ പലരും വഖഫ് ബില്ലിനെ പിന്തുണയ്‌ക്കുന്നുണ്ട്. ഇതോടെ എന്‍ഡിഎയുടെ അംഗസംഖ്യ കൂടുതല്‍ ഉയരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: