നെയ്യാറ്റിൻകര: ലഹരിക്കടിമപ്പെട്ട കുട്ടിയെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനായി കുട്ടികളെ സത്കർമ്മങ്ങൾ ചെയ്യിപ്പിക്കാൻ ശീലിപ്പിക്കുന്ന അധ്യാപകനെയും ലഹരിക്കടിമപ്പെട്ട കുട്ടികളെയും ലഘു നാടകത്തിലൂടെ അവതരിപ്പിച്ച് കൂട്ടപ്പന ശിവശക്തി ബാലഗോകുലത്തിലെയും നെയ്യാറ്റിൻകര നവനീതം
ബാലഗോകുലത്തിലെയും കുട്ടികൾ.
ലഹരിക്കെതിരായ ജന്മഭൂമി ജാഗ്രതയാത്രയുടെ നെയ്യാറ്റിൻകരയിലെ പൊതുയോഗ വേദിയിൽ അവതരിപ്പിച്ച “അരുതേ ലഹരി ” എന്ന നാടകം ഏറെ ശ്രദ്ദേയമായി. ബാലഗോകുലം താലൂക്ക് രക്ഷാധികാരി ലതിക ശ്രീകുമാർ രചന നിർവ്വഹിച്ച് ഗോപിക കൂട്ടപ്പന സംവിധാനം നിർവ്വഹിച്ച നാടകത്തിൽ ആദർശ് കേന്ദ്ര കഥാപാത്രമായ അരുൺ എന്ന ലഹരി ഉപയോഗിക്കുന്ന കുട്ടിയെ അവതരിപ്പിച്ചു.
മാഷായി സിദ്ധാർത്ഥും അമ്മയായി ഗോപിക, സുഹൃത്തായി ഗൗരി, ലഹരി കച്ചവടക്കാരായി അക്ഷയ്, ഹരി നന്ദൻ, ദേവിക, അഭിമന്യു , ആദിദേവ്, കൃഷ്ണേന്ദു, ആദിത്യ ഗൗരി എന്നിവർ കഥാപാത്രങ്ങളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: