News

സിഎംആര്‍എല്‍ മാസപ്പടികേസ്: പിണറായി വിജയന്‍ രാജിവെയ്‌ക്കണമെന്ന് ബിജെപി

Published by

കൊച്ചി: സിഎംആര്‍എല്‍ അഴിമതിക്കേസില്‍ മകള്‍ വീണാ വിജയനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് അനുമതി ലഭിക്കുകയും വീണയെ പ്രതിയാക്കുകയും ചെയ്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്‌ക്കണമെന്ന് ബിജെപി. ഗൗരവകരമായ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെയ്‌ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. ജില്ലാ കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കും.
ഒരു ലക്ഷം കോടി രൂപയുടെ അഴിമതികളാണ് കേരളാ തീരത്ത് നടന്നതെന്നും കരിമണല്‍ ഖനനത്തില്‍ ആഴത്തില്‍ അന്വേഷണം വേണമെന്നും ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: cmrl casebjp