നെയ്യാറ്റിൻകര: ജീവിതം ലഹരിയാണ് എന്ന കാലഘട്ടത്തിലെ ജനങ്ങളാണ് നാം എന്നാൽ ഇന്നത്തെ കുട്ടികൾ ലഹരിയാണ് ജീവിതം എന്ന നിലയിലാണ് വന്നിട്ടുള്ളതെന്ന് ജി.ആർ. പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ നീമ എസ് നായർ. നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച ജന്മഭൂമി ജനജാഗ്രതാ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അവർ.
സ്കൂളുകളിൽ നടക്കുന്ന സംഭവങ്ങൾ എല്ലാം പുറത്തുവരുന്നില്ല. കുട്ടികളെ ഇന്ന് കേൾക്കാൻ ആരും ഇല്ല. കൂട്ടുകുടുംബമുണ്ടായിരുന്ന കാലത്ത് കുട്ടികളെ കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നു. ഇന്നത്തെ വെർച്ച്വൽ സുഹൃത്തുക്കൾ മാത്രമാണ് മാതാപിതാക്കളുടെയും കൂട്ട് . ജീവിതം എന്തെന്ന് മനസിലാക്കാൻ കഴിയാത്ത കാലത്തേക്ക് മാതാപിതാക്കൾ പോകുന്നു അതിനാൽ രക്ഷകർത്താക്കൾക്ക് ബോധവൽക്കരണം നൽകണമെന്ന് അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: