ലഖ്നൗ : വഖഫ് ഭേദഗതി ബില്ല് ലോക്സഭയിൽ പാസായതിനു ശേഷം രാജ്യമെങ്ങും സർക്കാർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന വഖഫ് സ്വത്തുക്കളെ സംബന്ധിച്ച് ഏറെ ചർച്ചകൾ ഒരുത്തിരിഞ്ഞിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ വഖഫ് ബോർഡിന്റെ സ്വത്തുക്കളെ സംബന്ധിച്ച് ഉത്തർപ്രദേശിലെ വാരാണസി ജില്ലയിലും ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്.
കാശിയിലെ വഖഫ് ബോർഡിന്റെ 1635 സ്വത്തുക്കളിൽ 406 എണ്ണം സർക്കാർ ഭൂമിയിലാണെന്നാണ് ജില്ലാ ഭരണകൂടം ജനുവരിയിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്. ഈ വിശദമായ റിപ്പോർട്ടും ഉദ്യോഗസ്ഥർ യോഗി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.
അതേ സമയം ഭൂമി എവിടെയാണെന്നും ആരുടെ പേരിലാണെന്നും സംബന്ധിച്ച ഒരു വിവരവും മാധ്യമങ്ങൾക്ക് നൽകിയിട്ടില്ല. 2024 മുതൽ ജില്ലാ ഭരണകൂടമാണ് ഈ സർവേ നടത്തിവന്നിരുന്നത്. മുനിസിപ്പൽ സ്ഥാപനങ്ങളുടെയും തഹസിൽമാരുടെയും സഹായത്തോടെയാണ് ഈ സർവേ നടത്തിയത്. ഇതിന്റെ റിപ്പോർട്ട് സർക്കാരിന് അയച്ചു.
സർക്കാർ ഭൂമിയിൽ ചില ആരാധനാലയങ്ങളും പള്ളികളും നിർമ്മിക്കുന്നുണ്ടെന്ന് ആഭ്യന്തര റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ പേരുകൾ എവിടെയും വെളിപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ അധികൃതർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: