ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കുന്ന വഖഫ് നിയമ ഭേദഗതി രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ട മുസ്ലിംകള്ക്ക് പ്രയോജനകരമാണെന്ന് കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു. രാജ്യസഭയില്‍ വഖഫ് ബില്‍ അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. നീണ്ട 14 മണിക്കൂര്‍ ചര്‍ച്ച നടത്തി ഇന്ന് പുലര്‍ച്ചെ ലോക്സഭ ബില്‍ പാസാക്കിയിരുന്നു.
വഖഫ് ബില്ലില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞതായും സംയുക്ത പാര്‍ലമെന്ററി കമ്മറ്റി രൂപീകരിച്ച് എല്ലാവരേയും കേട്ടതാണെന്നും റിജിജു പറഞ്ഞു. മുസ്ലിംകള്ക്ക് അവരുടെ വഖഫ് വസ്തുക്കള്‍ ഉപയോഗിക്കണമെങ്കില്‍ ട്രസ്റ്റ് രൂപീകരിച്ച് ഉപയോഗിക്കാമെന്നും അതില്‍ യാതൊരു തടസ്സവുമില്ലെന്നും മന്ത്രി പറഞ്ഞു. ആ സ്വാതന്ത്ര്യം വഖഫ് നിയമത്തിലുണ്ട്. വഖഫ് ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത് വഖഫ് വസ്തുക്കള്‍ ശരിയായി നടത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനാണ്. വഖഫ് വസ്തുക്കളുടെ ഭരണത്തിനല്ല, റിജിജു പറഞ്ഞു. 2014ലെ പൊതുതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുന്നതിന് തൊട്ട് മുമ്പ് യുപിഎ സര്‍ക്കാര്‍ ദല്‍ഹിയിലെ കണ്ണായ സ്ഥലത്തെ 123 വസ്തുക്കള്‍ ദല്‍ഹി വഖഫ് ബോര്‍ഡിന് കൈമാറിയെന്നും കിരണ്‍ റിജിജു ആരോപിച്ചു.
കേന്ദ്രന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ വഖഫ് ബില്‍ അവതരിപ്പിച്ചു സംസാരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: