ന്യൂഡൽഹി : വഖഫ് ബില്ലിന്റെ ചർച്ചയ്ക്കിടെ ലോക്സഭയിൽ പ്രതിപക്ഷ എംപിമാർക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ . ന്യൂനപക്ഷങ്ങൾ ബിൽ അംഗീകരിക്കില്ലെന്ന പ്രതിപക്ഷ എംപിയുടെ പരാമർശത്തിനാണ് അമിത് ഷാ രൂക്ഷമായ മറുപടി നൽകിയത് .
ഇതെന്താണ്-ഭീഷണിപ്പെടുത്താനുള്ള ശ്രമമാണോ ? ന്യൂനപക്ഷങ്ങൾ നിയമം അംഗീകരിക്കില്ലെന്ന് നിങ്ങളാണോ തീരുമാനിക്കുന്നത് . ഇത് ഇന്ത്യാ ഗവൺമെൻ്റിന്റെ നിയമമാണ് . എല്ലാവരും ഇത് പാലിക്കണം. നിങ്ങൾ നിയമം അംഗീകരിക്കില്ലെന്ന് പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത്? അവർ ഇത് പാലിക്കില്ലെന്ന് എങ്ങനെ പറയാനാകും . ഇത് ഇന്ത്യാ ഗവൺമെൻ്റിന്റെ നിയമമാണെങ്കിൽ ഇത് എല്ലാവർക്കും ബാധകമായിരിക്കും. ഇത് അംഗീകരിക്കുകയും വേണം,” – അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: