തൊടുപുഴ: ഡിണ്ടിഗല്‍ -കൊട്ടാരക്കര ദേശീയപാതയില്‍ പാമ്പനാര്‍ കാത്തലിക്ക് ചര്‍ച്ചിന് സമീപം കെ.എസ്.ആര്.ടി സി. സൂപ്പര്‍ ഫാസ്റ്റ്ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ച് കാല് നടയാത്രക്കാരന് മരിച്ചു. കെട്ടിട നിര്‍മ്മാണ കരാറുകാരന് പാമ്പനാര്‍ മാറാട്ടുകളം ധന്സിലാസാണ് (68 )മരിച്ചത്.
വീട്ടില്‍ നിന്നും സൈറ്റിലേക്ക് നടന്നു പോകവെ പാഞ്ഞു വന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സമീപം നിറുത്തിയിട്ടിരുന്ന പിക്കപ്പ് വാനില്‍ തട്ടിയാണ് ബസ് നിന്നത്. സാരമായ പരിക്കേറ്റ ധന്സിലാസിനെ
പീരുമേട് താലൂക്ക് ആശുപത്രിയിലും പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമളിയില്‍ നിന്നുംതിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടമുണ്ടാക്കിയത്്. ഭാര്യ: ബ്രജീത്ത . മക്കള്‍: സാബു, മെറീന (അയര്‍ലന്‍ന്റ്) .മരുമക്കള്‍: മേരി ജോസഫ്, വിനോദ് (അയര്‍ലന്റ്) .
പ്രതികരിക്കാൻ ഇവിടെ എഴുതുക: