ചെങ്ങന്നൂര്‍: വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കാനുള്ള കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നിലപാട് അദ്ദേഹത്തിന് വോട്ട് ചെയ്ത ഹിന്ദു ക്രിസ്ത്യന്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി പറഞ്ഞു. ഇനി മുതല്‍ ഈ രണ്ട് വിഭാഗം ജനങ്ങളുടെയും പിന്തുണ വേണ്ട എന്നാണ് കൊടിക്കുന്നില്‍ പറയാതെ പറയുന്നത്. ഇനി വോട്ട് ചോദിച്ച് കൊടിക്കുന്നില്‍ എത്തുമ്പോള്‍ അമ്മമാര്‍ ചാണകത്തില്‍ മുക്കിയ ചൂല് കൊണ്ട് അടിച്ചിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഓഫീസിലേക്ക് ബിജെപി ആലപ്പുഴ തെക്ക് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ദക്ഷിണ മേഖല അധ്യക്ഷന്‍ കെ.സോമന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം എം വി ഗോപകുമാര്‍, പ്രമോദ് കാരക്കാട്, പാറയില്‍ രാധാകൃഷ്ണന്‍, ഡോ. ഗീതാ, ശാന്തകുമാരി, വെട്ടിയാര്‍ മണിക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: