പുനലൂര്‍: ആത്മീയതയില്‍ അധിഷ്ഠിതമായി ജീവിതം നയിച്ച് ലോകസംസ്കാരത്തെ ധന്യമാക്കിയ മഹത്വമാര്‍ന്ന ജനതയാണ് വിശ്വകര്മജരെന്ന് മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി ആദിദേവാമൃത ചൈതന്യ.
പുനലൂര്‍ വിസ്മിതാഹാളില് നടന്ന വിശ്വകര്‍മ നവോത്ഥാന്‍ ഫൗണ്ടേഷന്റെ (വിഎന്‍എഫ്) സംസ്ഥാന പ്രവര്‍ത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദികകര്‍മങ്ങള്‍ അനുഷ്ഠിച്ച് തികച്ചും സാത്വിക ജീവിതം നയിച്ച വിശ്വകര്‍മജരുടെ സംഭാവനകള്‍ പൗരാണിക ഗ്രന്ഥങ്ങളിലും വേദേതിഹാസങ്ങളിലും പരാമര്ശിക്കപ്പെടുന്നതായും ആദിദേവാമൃത ചൈതന്യ പറഞ്ഞു.
വിഎന്‍എഫ് ദേശീയ ചെയര്മാന് വി.എസ്. ജയപ്രകാശ് ആചാര്യ അദ്ധ്യക്ഷനായി. അമൃത വിശ്വവിദ്യാലയവും വിശ്വകര്‍മ നവോത്ഥാന്‍ ഫൗണ്ടേഷനുമായി ചേര്‍ന്നു വിശ്വകര്‍മ വനിതകളുടെ നൈപുണൃ വികസത്തിനായി ആരംഭിച്ചിട്ടുള്ള വിശ്വാമൃത് പ്രോജക്ടിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ബ്രഹ്മചാരി ആദിദേവാമൃത ചൈതന്യ വിതരണം ചെയ്തു. വി.എന്‍.എഫ് പ്രൊമോട്ടര്‍ രഞ്ജിത് അറയ്ക്കല്‍ ‘വിശ്വകര്മമഹത്വം’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സ്വാഗതസംഘം ചെയര്മാന് എന്‍. ഗോപാലകൃഷ്ണന്, വിഎന്‍എഫ് ജനറല്‍ സെക്രട്ടറി വി.രാജേന്ദ്രന്, ഡയക്ടര്‍മാരായ ലഫ്. കേണല്‍ പി.വി. നാരായണന്, സോമേഷ്കുമാര്‍ ആചാര്യ, ഡോ. എ. മാധവന്, കെ.ജി. ശിവദാസന്‍, അഡ്വ. വൈ. വിനോദ് കുമാര്‍, വി.വി. സുരേന്ദ്രന്, വിഎന്‍എഫ് ചേമ്പര്‍ ഓഫ് കോമേഴ്സ് ചെയര്മാന് ആര്. അരുണ്‍രാജ്, സെക്രട്ടറി കെ. സജി, ജയശ്രീബാബു എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി അഡ്വ. വൈ. വിനോദ്കുമാര്‍ (പ്രസിഡന്റ്- കണ്ണൂര്‍), വി.യു. മോഹനന് (സീനിയര്‍ വൈസ് പ്രസിഡന്റ് – ആലപ്പുഴ), എന്‍. ഗോപാലകൃഷ്ണന് (ജനറല്‍ സെക്രട്ടറി), വി.വി. സുരേന്ദ്രന് (ട്രഷറര്‍ – കണ്ണൂര്‍), ജയശ്രീ ബാബു, ഡോ.കെ. സോമന്, രമേശ് ചന്ദ്രന്, വി.ആര്. നാരായണന് (വൈസ് പ്രസിഡന്റുമാര്‍), ആര്. അരുണ്‍ രാജ്, കെ. സജി, അഡ്വ. വി. വി. സുരേന്ദ്രന്, ദിന്‍കര്‍ കൃഷ്ണ (സെക്രട്ടറിമാര്‍) വി.വി. സുരേന്ദ്രന് (ട്രഷറര്‍ – കണ്ണൂര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: