ബെംഗളൂരു: കര്‍ണാടകയില്‍ ഡീസല്‍ വിലയില്‍ വര്‍ധന. ഡീസല്‍ വില്പന നികുതിയില്‍ 2.73 ശതമാനം വര്‍ധനയാണ് സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.
18.44 ശതമാനത്തില്‍ നിന്ന് 21.17 ശതമാനമായി നികുതി വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതോടെ രണ്ടു രൂപയുടെ വര്‍ധനയാണ് ഒരുലിറ്റര്‍ ഡീസലിന്മേലുണ്ടാവുക. നിലവിലെ വിലയനുസരിച്ച് പുതിയ ഡീസല്‍ വില സംസ്ഥാനത്ത് ലിറ്ററിന് 91.02 ആയിഉയരും.
2021 നവംബറിന് മുമ്പ് കര്‍ണാടകയില്‍ ഡീസലിന്മേലുള്ള വില്‍പ്പന നികുതി 24 ശതമാനം ആയിരുന്നു. 2024 ജൂണില്‍ 18.44 ശതമാനത്തിലേക്ക് കുറച്ചു. പുതിയ വര്‍ധനവ് നിലവില്‍ വന്നാലും സമീപ സംസ്ഥാനങ്ങളെക്കാള്‍ കുറഞ്ഞ നിരക്കിലാകും കര്‍ണാടകയില്‍ ഡീസല്‍ ലഭ്യമാകുകയെന്നാണ് സര്‍ക്കാര്‍ വാദം.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഭൂനികുതി, വൈദ്യുതി കരം, പാല് വില എന്നിവ അടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. ബെംഗളൂരു മെട്രോ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതും വലിയ ചര്‍ച്ചയായി. ജനുവരിയില്‍ ബസ് ടിക്കറ്റ് നിരക്കും സര്‍ക്കാര്‍ 15 ശതമാനം ഉയര്‍ത്തിയിരുന്നു.
ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ ഗതാഗത നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്നാവശ്യം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്, കഴിഞ്ഞ ജൂണിലാണ് അവസാനമായി കര്‍ണാടകയില്‍ ഡീസല്‍ വില വര്‍ധനവ് ഉണ്ടായത്. അന്ന് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയും വര്‍ധിപ്പിച്ചിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: