കൊച്ചി: കേന്ദ്രിയ സംസ്കൃത വിശ്വവിദ്യാലയവും ഒറീസ ലോകഭാഷാപ്രചാര സമിതിയും സംയുക്തമായി സംഘടിപ്പിച്ച മൂന്ന്ദിവസത്തെ വിശ്വസംസ്കൃത സമ്മേളനം ഒഡീഷയിലെ കേന്ദ്രിയ സംസ്കൃത സര്‍വകലാശാലാ കാമ്പസില്‍ നടന്നു. സമ്മേളനം വൈസ് ചാന്‍സലര്‍ പ്രൊഫ. ശ്രീനിവാസ വരഖേടി ഉദ്ഘാടനം ചെയ്തു.
മാതാ അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹസന്ദേശം സുവിദ്യാമൃതപ്രാണ വായിച്ചു. ചടങ്ങില്‍ സംസ്കൃത ഭാഷക്കും സാഹിത്യത്തിനും നല്കിയ സംഭാവനകള്‍ക്ക് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മുന്‍ സംസ്കൃത സാഹിത്യവിഭാഗം മേധാവി പ്രൊഫ. പി.സി. മുരളീമാധവന്‍ സാഹിത്യ വിദ്യാഭാസ്കര പുരസ്കാരം നല്കി ആദരിച്ചു.
വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പടെ 400 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ജ്ഞാനത്തിന്റെ പാരമ്പര്യവും ആധുനികതയും തമ്മില്‍ ബന്ധിപ്പിക്കല്‍ എന്നതായിരുന്നു വിശ്വസമ്മേളനത്തിന്റെ മുഖ്യ ചര്‍ച്ചാവിഷയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: