മാവേലിക്കര: കേരളം ഉള്‍പ്പടെയുള്ള ദക്ഷിണഭാരത സംസ്ഥാനങ്ങളില്‍ ത്രിഭാഷാപദ്ധതി നടപ്പിലാക്കുമ്പോള്‍ സംസ്കൃത ഭാഷാപഠനം ഉറപ്പുവരുത്തണമെന്ന് അമൃതഭാരതി വിദ്യാപീഠം സംസ്ഥാന വാര്‍ഷിക പൊതുസഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്കൃതഭാഷയെ മാറ്റിനിര്‍ത്തുന്ന അവസ്ഥ ഗൗരവപൂര്‍വം വിലയിരുത്തണം. തെരഞ്ഞെടുത്ത് പഠിക്കുന്ന ഭാരതീയ ഭാഷയ്ക്കോ, നിര്‍ബന്ധമായും പഠിക്കുന്ന മാതൃഭാഷയ്ക്കോ അനുബന്ധമായി സാംസ്കാരിക ഭാഷ എന്ന നിലയില്‍ സംസ്കൃത ഭാഷയും പഠിക്കണം. കേരളത്തില്‍ മലയാള ഭാഷാപഠനത്തെ ലാഘവത്തോടെ കാണുന്നു എന്നതിന്റെ തെളിവാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ മലയാളം ചോദ്യങ്ങളില്‍ വ്യാപകമായി കടന്നു കൂടിയ അക്ഷരത്തെറ്റുകള്‍. മാതൃഭാഷാ പഠനത്തിലെ ഗൗരവം വീണ്ടെടുക്കാന്‍ കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധചെലുത്തണമെന്നും വാര്‍ഷിക പൊതുസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സംസ്ഥാന വാര്‍ഷിക പൊതുസഭയുടെ ഉദ്ഘാടനം ഹരിപ്പാട് കാര്‍ത്തികേയ ആശ്രമം മഠാധിപതി ഭൂമാനന്ദതീര്ത്ഥപാദ സ്വാമി നിര്‍വഹിച്ചു. അമൃതഭാരതി വിദ്യാപീഠം സംസ്ഥാന അധ്യക്ഷന്‍ ഡോ. എം. വി. നടേശന് അധ്യക്ഷനായി. പൊതുകാര്യദര്‍ശി കെ.ജി. ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുലപതി ഡോ. ജി. ഗംഗാധരന് നായര്‍, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍, സംസ്ഥാന കാര്യദര്‍ശി സി. അജിത്ത്, മേഖല സംയോജകന്‍ എന്‍. മധു, ദക്ഷിണ കേരള പ്രാന്തം കാര്യദര്‍ശി ജെ. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
ആര്‍എസ്എസ് ശതാബ്ദി, ബാലഗോകുലത്തിന്റെ സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അമൃതഭാരതി വിദ്യാപീഠം പ്രവര്‍ത്തനങ്ങളുടെ അവലോകനവും അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്തു. അമൃതഭാരതീ വിദ്യാപീഠത്തിന്റ മൂന്നു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയവരെ ചടങ്ങില്‍ ആദരിച്ചു.
പൊതുസഭയില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. ജി. ഗംഗാധരന് നായര്‍ (കുലപതി), ഡോ. എം.വി. നടേശന് (അധ്യക്ഷന്‍), കെ.ജി. ശ്രീകുമാര്‍ (പൊതുകാര്യദര്‍ശി), ജെ. രാജേന്ദ്രന് (കാര്യദര്‍ശി), എ.വി. ഹരീഷ് (ഉത്തരകേരളം പ്രാന്തം പൊതുകാര്യദര്‍ശി), സുരേഷ് മുണ്ടനാട് (ദക്ഷിണ കേരളം പ്രാന്തം പൊതുകാര്യദര്‍ശി), പ്രൊഫ. കെ. ശ്രീനിവാസന് (പരീക്ഷാസഞ്ചാലകന്‍), വി. രഘുകുമാര്‍ (ഖജാന്‍ജി), ജ്യോതി എം.എസ്. (കാര്യാലയ കാര്യദര്‍ശി), ആശാ താന്നിക്കല്‍ (സഹകാര്യാലയ കാര്യദര്‍ശി), പ്രൊഫ. ഗോപാലകൃഷ്ണ മൂര്‍ത്തി, എം.കെ. സതീശന്, ബി. വിദ്യാസാഗരന്, ഡോ. ജ്യോത്സന ജി, ഡോ. കെ.ജി. കുമാരി, ഡോ. പി.എന്‍. സുദര്ശനന് (ഉപാധ്യക്ഷന്മാര്).
മേഖല സംയോജകന്മാര്‍: പി. നാരായണന് (തിരുവനന്തപുരം), ഡി. വിജയകുമാരി (കൊല്ലം), ഹരീന്ദ്രന്‍ നായര്‍ (പത്തനംതിട്ട), മധു എന്‍. (ആലപ്പുഴ), മനോജ് കൃഷ്ണന് (എറണാകുളം), സി.ആര്. മാധവന് (തൃശൂര്‍), കെ. മല്ലിക (പാലക്കാട്), വാസുദേവന്‍ (മലപ്പുറം), കെ. സുഭഗ (കോഴിക്കോട്), നിഷ പ്രവീണ്‍ (കണ്ണൂര്‍). മേഖല സംയോജകരുടെയും ജില്ലാ പ്രേരകന്മാരുടെയും യോഗത്തില്‍ താലൂക്ക് പ്രേരകന്മാരെ തെരഞ്ഞെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: