മൂവാറ്റുപുഴ : ബാറിലെ ആക്രമണവുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ അറസ്റ്റിൽ. വെള്ളൂർക്കുന്നം പെരുമറ്റം വാലടിത്തണ്ട് പോണാക്കുടി വീട്ടിൽ ഷറഫ് (33), സഹോദരൻ മുബീൻ (27) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ആക്രമണത്തിൽ വെള്ളൂർക്കുന്നം സ്വദേശിയായ യുവാവിന് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് റ്റി.ബി. ജംഗ്ഷൻ ഭാഗത്തുള്ള ബാറിലെ കൗണ്ടർ ഭാഗത്ത് വച്ചായിരുന്നു സംഭവം. മുബീന്റെ മുണ്ടഴിഞ്ഞ് പോയത് പറഞ്ഞതിലുള്ള വിരോധത്തിൽ കൗണ്ടറിലിരുന്ന സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലയ്‌ക്കടിക്കുകയായിരുന്നു.
ഇവർക്കെതിരെ കോതമംഗലം, പോത്താനിക്കാട്, കുട്ടംമ്പുഴ പോലീസ് സ്റ്റേഷനുകളിലായി വേറെയും കേസുകളുണ്ട്.
അന്വേഷണസംഘത്തിൽ എസ് ഐ മാരായ വിഷ്ണു രാജു, സി.ബി.അനിൽ കുമാർ, എ എസ് ഐ മാരായ വി.എം. ജമാൽ, ബൈജു പോൾ, എസ് സി പി ഒ മാരായ ബിബിൽ മോഹൻ, ബിനിൽ എൽദോസ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: