ലക്നൗ : റോഡുകൾ ഗതാഗതത്തിന് വേണ്ടിയുള്ളതാണെന്നും നിസ്ക്കരിക്കാനുള്ളതല്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഈദ് സമയത്ത് റോഡുകളിൽ നിസ്ക്കാരം നിരോധിച്ചതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപരമായ അച്ചടക്കം ആവശ്യമാണ്. പ്രയാഗ്‌രാജിലെ മഹാകുംഭോത്സവത്തിൽ നിന്ന് അത് പഠിക്കണം. ദശലക്ഷക്കണക്കിന് ഹിന്ദു ഭക്തർ കുറ്റകൃത്യങ്ങളോ നശീകരണമോ ഉപദ്രവമോ ഇല്ലാതെ മേളയിൽ സമാധാനപരമായി പങ്കെടുത്തു .
റോഡ് നടക്കാനുള്ളതാണ്, ഈ തീരുമാനത്തിനെതിരെ സംസാരിക്കുന്നവർ ഹിന്ദുക്കളിൽ നിന്ന് അച്ചടക്കം പഠിക്കണം. 66 കോടി ജനങ്ങളാണ് പ്രയാഗ്‌രാജിൽ എത്തിയത്. എവിടെയും കവർച്ച നടന്നില്ല, എവിടെയും തീവെപ്പുണ്ടായില്ല, എവിടെയും ഉപദ്രവിച്ചില്ല, എവിടെയും നശിപ്പിച്ചില്ല, തട്ടിക്കൊണ്ടുപോകലില്ല. ഇതാണ് അച്ചടക്കം… ഇതാണ് മതപരമായ അച്ചടക്കം… നിങ്ങൾക്ക് സൗകര്യം ഉണ്ടെങ്കിൽ ആ അച്ചടക്കം പാലിക്കാൻ പഠിക്കൂ,” യോഗി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: