ന്യൂദൽഹി : ഹിന്ദു ഭൂരിപക്ഷ രാജ്യമായതുകൊണ്ടുമാത്രമാണ് ഇന്ത്യ മതേതരമാകുന്നതെന്ന് മുൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥൻ ഡോ. കെ. മുഹമ്മദ്. ഒരു പൊതു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീങ്ങൾ ഭൂരിപക്ഷമായിരുന്നെങ്കിൽ ഇന്ത്യ ഒരിക്കലും മതേതരമാകുമായിരുന്നില്ലെന്ന് ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിന്റെ ഭൂമി സർവേയിൽ പ്രധാന പങ്കുവഹിച്ച കെ.കെ. മുഹമ്മദ് ഉറപ്പിച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ ഈ പ്രസ്താവനയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഇതിന് പുറമെ മഥുരയിലെയും ഗ്യാൻവാപിയിലെയും സ്മാരകങ്ങൾ ഹിന്ദുക്കൾക്ക് തിരികെ നൽകണമെന്ന് കെ.കെ. മുഹമ്മദ് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. കൂടാതെ ശ്രീരാമനെയും കൃഷണനെയും ഭാരതത്തിന്റെ ഇതിഹാസ പുരുഷൻമാരായി മുസ്ലീങ്ങളും അംഗീകരിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു.
നിലവിൽ അദ്ദേഹം ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിൽ അംഗമാണ്. കെ. കെ. മുഹമ്മദിന് പത്മശ്രീ അവാർഡും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: