ന്യൂദല്‍ഹി: ലോക്സഭയില്‍ നാളെ വഖഫ് ബില്ലിനെ എതിര്‍ക്കാന്‍ ഇന്‍ഡി സഖ്യ പാര്‍ട്ടികളുടെ യോഗത്തില്‍ തീരുമാനം. കോണ്‍ഗ്രസ് എംപിമാരും കേരളാ കോണ്‍ഗ്രസ് എംപിമാരും അടക്കം ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും. ഭരണഘടനാ വ്യവസ്ഥകള്‍ക്ക് എതിരാണ് ബില്ലെന്നും വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ യോഗശേഷം അറിയിച്ചു.
ബില്ലിനെ എതിര്‍ക്കണമെന്ന് അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് കോണ്‍ഗ്രസിനും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് ഇന്‍ഡി യോഗത്തില്‍ വഖഫ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യാന്‍ തീരുമാനമായത്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും ജോസ് കെ മാണി അടക്കമുള്ള കേരളാ കോണ്‍ഗ്രസ് എംപിമാരും ഇന്‍ഡി യോഗത്തില്‍ പങ്കെടുത്ത് ബില്ലിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിച്ചു.
നാളെ രാവിലെ 9.30ന് പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ആരംഭിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമോ ബഹളമുണ്ടാക്കി ഇറങ്ങിപ്പോകണമോ എന്ന കാര്യത്തില്‍ നാളെ കോണ്‍ഗ്രസ് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: