ന്യൂദല്‍ഹി : പഴയതുപോലെ വിദേശരാജ്യത്തെ പഠനവും ജോലിയും ഹരിതാഭമല്ലെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍. 40 ലക്ഷം രൂപ ലോണെടുത്ത് യുഎസില്‍ മാസ്റ്റേഴ്സ് പഠിക്കാന്‍ പോയ യുവാവിന് പഠന ശേഷം ജോലിയൊന്നും ലഭിച്ചില്ല. നാട്ടിലെ കടമങ്ങളെല്ലാം പെരുകി. ഒടുവില്‍ നിരാശനായി നാട്ടിലേക്ക് മടങ്ങേണ്ടിവന്നെന്നും യുവാവ്. ഒരു യുവാവാണ് തന്റെ അനുഭവം റെഡ്ഡിറ്റില്‍ കുറിച്ചത്. പലപ്പോഴും യുഎസിലും യൂറോപ്പിലും പോയി പഠിച്ച് ലക്ഷങ്ങള്‍ ശമ്പളവുമായി വിജയം കൊയ്യുന്ന യുവാക്കളുടെ കഥയ്‌ക്കിടയിലാണ് ഈ യുവാവ് തന്റെ പരാജയത്തിന്റെ കഥ പങ്കുവെച്ചത്.
യുഎസില്‍ മാസ്റ്റേഴ്സ് ഡിഗ്രിയെടുക്കാന്‍ എച്ച്ഡിഎഫ് സിയില്‍ നിന്നും 40 ലക്ഷം രൂപയാണ് ലോണെടുത്തത്. അച്ഛന് ഒരു ചെറിയ ബിസിനസായിരുന്നു. എന്നിട്ടും യുഎസില്‍ ഉപരിപഠനം നടത്താന്‍ കുടുംബം സഹായിച്ചതായി പറയുന്നു. പക്ഷെ യുഎസില്‍ പഠനം പൂര്‍ത്തിയാക്കിയ യുവാവിന് പല ജോലികള്‍ക്കം അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. ഇതോടെ മാനസികമായി യുവാവ് തകര്‍ന്നു. ഒടുവില്‍ ഇന്ത്യയിലേക്ക് കടക്കാരനായി തിരിച്ചുപോരേണ്ടിവന്നു. വിദേശപഠനവും വിദേശത്തേക്കുള്ള കുടിയേറ്റവും പഴയതുപോലെ സ്വര്‍ഗ്ഗം മാത്രമാണെന്ന ധാരണയുടെ മറുവശമാണ് യുവാവ് സ്വന്തം കഥയിലൂടെ പങ്കുവെച്ചത്.
സമൂഹമാധ്യമമായ റെഡ്ഡിറ്റില്‍ ഇന്ത്യ എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് യുവാവ് തന്റെ അനുഭവം വിവരിച്ചത്. ഇങ്ങനെയൊന്ന് ഇത്തരമൊരു അവസ്ഥയില്‍ എഴുതുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും എന്നാല്‍ ഇന്ന് ഇക്കാര്യത്തില്‍ എനിക്ക് ആരെങ്കിലും ഒരു പരിഹാരം നിര്‍ദ്ദേശിക്കണമെന്നും അപേക്ഷിച്ച് കൊണ്ടാണ് യുവാവ് കുറിപ്പ് തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: