വയനാട് ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പം പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുൽ (18) ആണ് മരിച്ചത്.കൽപ്പറ്റ പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിലാണ് ഗോകുൽ ജീവനൊടുക്കിയത്.
തിങ്കളാഴ്ച കോഴിക്കോട് നിന്ന് കാണാതായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോടൊപ്പമാണ് ഗോകുലിനെ പോലീസ് കസ്റ്റഡിയിലെടുത്തത് . പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് അഞ്ച് ദിവസം മുമ്പാണ് പരാതി ലഭിച്ചത്.അന്വേഷണത്തിൽ ഗോകുലിനൊപ്പം പെൺകുട്ടിയെ കണ്ടെത്തി. തുടർന്ന് ഇരുവരെയും പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടി ജില്ല വിട്ടതിന് പിന്നിലെ കാരണവും യുവാവുമായുള്ള ബന്ധവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അറിയാൻ ഉദ്യോഗസ്ഥർ ഇരുവരെയും ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിനിടെയാണ് യുവാവ് ജീവനൊടുക്കിയത്.
പെൺകുട്ടിയെ പൊലീസ് ജില്ലയിലെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: