തിരുവനന്തപുരം: ആറ്റിങ്ങലില്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തച്ചൂര്‍കുന്ന് പരവൂര്‍കോണം സ്വദേശി കാവ്യ (19)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആറ്റിങ്ങല്‍ ഡയറ്റ് സ്കൂളിലെ റ്റി.റ്റി.സി വിദ്യാര്‍ഥിനിയാണ് .കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
രാവിലെ എട്ട് മണിയായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കാവ്യയുടെ മാതാവ് ആറ്റിങ്ങല്‍ അവനവഞ്ചേരി ഗവണ്മെന്റ് ഹൈസ്കൂളിലെ അധ്യാപികയാണ്. വിദേശത്ത് ജോലി ചെയ്യുന്ന ആശയുടെ പിതാവ് ദിവസങ്ങള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്. അടുത്തിടെ വീട്ടില്‍ കാര്‍ വാങ്ങിയതിന്റെ സന്തോഷത്തിലായിരുന്നു കാവ്യയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സിദ്ധാര്‍ഥ് ആണ് സഹോദരന്.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: