ന്യൂദൽഹി: വഖഫ് നിയമ ഭേദഗതി ബില്ല് നാളെ പാർലമെൻ്റിൽ അവതരിപ്പിക്കും. ഇതു സംബന്ധിച്ച തീരുമാനം ലോക്സഭാ കാര്യോപദേശക സമിതിയുടെ യോഗത്തിലാണ് തീരുമാനം. നാളെ ഉച്ചയ്‌ക്ക് 12 മണിക്ക് ബില്ല് പാർലമെൻ്റിന്റെ മേശപ്പുറത്ത് വയ്‌ക്കും. എട്ട് മണിക്കൂർ സമയം ചർച്ചയ്‌ക്ക് അനുവദിച്ചു. എല്ലാ എം.പിമാർക്കും ഭരണപക്ഷം വിപ്പ് നൽകും.
അതേസമയം കാര്യോപദേശക സമിതി യോഗത്തിൽ നിന്നും കോൺഗ്രസ് വിട്ടുനിന്നു. ബില്ലിന് അനുകൂലമായി കെസിബിസി അടക്കമുള്ള ക്രിസ്ത്യൻ സംഘടനകൾ എടുത്ത നിലപാട് കോൺഗ്രസിനെ വെട്ടിലാക്കിയിട്ടുണ്ട്. ബില്ലിനെതിരായി വോട്ട് ചെയ്താൽ കേരളത്തിലെ ക്രിസ്ത്യൻ വോട്ട് ബാങ്ക് ഞങ്ങൾക്ക് എതിരാകുമെന്ന ഭയം ഇവർക്കുണ്ട്. അതിനാൽ കോൺഗ്രസ് എന്ത് നിലപാട് എടുക്കണമെന്ന കാര്യത്തിൽ കേരളത്തിലെ കോൺഗ്രസ് എം.പിമാർ മല്ലികാർജുന ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്താനുള്ള തീരുമാനത്തിലാണ്.
ന്യൂനപക്ഷ വിരുദ്ധമായി ഒന്നും ബില്ലിൽ ഇല്ലെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി കിരൺ റിജിജു അടക്കമുള്ളവർ വ്യക്തമാക്കിയിരുന്നു. മുനമ്പം അടക്കമുള്ള പ്രശ്നങ്ങളിൽ ഈ ബില്ല് ശാശ്വത സമാധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: