നൂക്ക്: ഞങ്ങളുടെ ഭാവി ഞങ്ങള്‍ തീരുമാനിക്കുമെന്ന് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ് ഫ്രഡറിക് നീല്‍സണ്‍. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തോടാണ് ഈ പ്രതികരണം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രിയായി ജെന്‍സ് ഫ്രഡറിക് നീല്‍സണ്‍ ചുമതലയേറ്റത്.
ഗ്രീന്‍ലന്‍ഡ് അമേരിക്ക സ്വന്തമാക്കുമെന്ന് പ്രസിഡന്റ് ട്രംപ് പറയുന്നു. എന്നാല്‍ അതു നടക്കില്ല. ഞങ്ങള്‍ മറ്റാരുടേയും സ്വന്തമല്ല. ഞങ്ങളുടെ ഭാവി ഞങ്ങള്‍ തീരുമാനിക്കും, ജന്‍സ് ഫ്രഡറിക് ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.
മുപ്പത്തിമൂന്നുകാരനായ നീല്‍സണ്‍ ഗ്രീന്‍ലന്‍ഡിന്റെ പ്രായംകുറഞ്ഞ പ്രധാനമന്ത്രിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: