Monday, May 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍: കര്‍ണാടക സംഗീതത്തിന്റെ മലയാളശ്രീ

ഡോ. കെ. പരമേശ്വരന്‍ by ഡോ. കെ. പരമേശ്വരന്‍
Apr 1, 2025, 10:29 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കര്‍ണാടക സംഗീതത്തിന്റെ മലയാളശ്രീ തികഞ്ഞ മുഖമേത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ഒരു പ്രയാസവും ഉണ്ടാകുമെന്നു തോന്നുന്നില്ല… അത് വെങ്കലം പോലെ തിളങ്ങുന്ന, ക്ഷേത്ര മണികള്‍ പോലെ മുഴങ്ങുന്ന ശബ്ദത്തിന്റെ, തമിഴിന്റെ സ്വാധീനമൊട്ടുമില്ലാത്ത മലയാളം ഉച്ചാരണത്തിന്റെയും മറ്റും ആള്‍രൂപമായ ചെമ്പൈ വൈദ്യനാഥ ഭാഗവതരല്ലാതെ മറ്റാരുമല്ല.

1896ല്‍ പാലക്കാട് ചെമ്പൈ ഗ്രാമത്തില്‍ ജനിച്ച വൈദ്യനാഥന്‍, സഹോദരന്‍ സുബ്രഹ്മണ്യനൊപ്പമാണ് അച്ഛന്‍ അനന്ത ഭാഗവതര്‍, മുത്തച്ഛന്‍ വൈത്തി ഭാഗവതര്‍ എന്നിവരില്‍ നിന്ന് പരമ്പരാഗത രീതിയില്‍ ചെമ്പൈ സംഗീത പഠനം ആരംഭിച്ചത്. തുറന്ന ശബ്ദം ഉറപ്പാക്കുന്നതിലും കാലപ്രമാണത്തില്‍ നിന്ന് വ്യതിചലിക്കാതിരിക്കല്‍ സഹജസ്വഭാവമാക്കി മാറ്റുന്നതിനും ഗുരുക്കള്‍ കൂടിയായ കാരണവന്മാര്‍ ഏറെ ശ്രദ്ധിച്ചിരുന്നു എന്ന് ചെമ്പൈ സ്വാമി പല അഭിമുഖങ്ങളിലും അനുസ്മരിച്ചിട്ടുണ്ട്.

ഒറ്റപ്പാലം പൂഴിക്കുന്ന് ക്ഷേത്രത്തിലാണ്, അതല്ല കാന്തളൂര്‍ ക്ഷേത്രത്തിലാണ് ചെമ്പൈ അരങ്ങേറ്റം നടത്തിയത് എന്ന് രണ്ട് അഭിപ്രായങ്ങളുണ്ട്. എന്നാല്‍ ഗായകന്‍ എന്ന മേല്‍വിലാസം തനിക്ക് നേടി കൊടുത്തത് 1917ല്‍ തിരുച്ചി മലൈക്കോട്ട ക്ഷേത്രത്തിലെ നൂറ്റുകാല്‍ മണ്ഡപത്തില്‍ നടന്ന കച്ചേരിയാണെന്ന് ചെമ്പൈ പറഞ്ഞിട്ടുണ്ട്. അന്നത്തെ മഹാവിദ്വാന്മാരായിരുന്ന ഗോവിന്ദസാമി പിള്ള, അഴകു നമ്പി പിള്ള, ദക്ഷിണാമൂര്‍ത്തി പിള്ള എന്നിവരായിരുന്നു ആയിരത്തിലേറെ ശ്രോതാക്കള്‍ തടിച്ചു കൂടിയ കച്ചരിക്ക് പക്കം വായിച്ചത് എന്ന് ഉറൂബുമായുള്ള ആകാശവാണി അഭിമുഖത്തില്‍ ചെമ്പൈ പ്രത്യേകം പ്രസ്താവിച്ചിരുന്നു.

വ്യക്തത കൈവിടാതെ, അതി വേഗത്തില്‍ കത്തിരി സ്വരക്കൂട്ടുകള്‍ പാടുക, പക്കവാദ്യക്കാരെ നിരന്തരം പ്രോത്സാഹിപ്പിക്കുക, അവരുമായും സദസ്യരുമായും സരസസംഭാഷണങ്ങളില്‍ ഏര്‍പ്പെടുക, അവതരണത്തില്‍ ലാളിത്യത്തിന്റേതായ ആകര്‍ഷകത്വം നിലനിര്‍ത്തുക തുടങ്ങിയവ ചെമ്പൈ സംഗീതത്തിന്റെ മുഖമുദ്രകളാണെന്നു പറയാം.

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി സംഗീത മണ്ഡപത്തില്‍ അക്കാലത്തെ മറ്റൊരു ജനപ്രിയ ഗായകനായിരുന്ന മധുര മണി അയ്യരെ പോലെ ചെമ്പൈയും ക്ഷണിക്കപ്പെട്ടിട്ടില്ല. എന്നാല്‍ 1917-18കാലയളവില്‍ ശബ്ദം തിരിച്ചു കിട്ടിയതിനെ അനുസ്മരിച്ച് ചെമ്പൈ തുടങ്ങി വച്ച ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവത്തിന് ഇന്ന് സാര്‍വ്വത്രികമായ അംഗീകാരം ലഭിച്ചത് ശ്രദ്ധേയമാണ്.

സംഗീത കലാനിധി, പദ്മഭൂഷണ്‍ തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുള്ള ചെമ്പൈയുടെ അവസരത്തിനൊത്ത ഹാസ്യബോധം അദ്ദേഹത്തെ മറ്റ് സംഗീതജ്ഞരില്‍ നിന്നും തികച്ചും വ്യത്യസ്തനാക്കുന്നു. അന്നത്തെ ബോംബെയിലെ സംഗീതാസ്വാദകര്‍ തങ്ങളുടെ നഗരത്തെക്കുറിച്ച് ഒരു പാട്ടു പാടണമെന്ന് ചെമ്പൈയോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം സര്‍പ്പപ്പാട്ടിന്റെ ഈണത്തില്‍ ‘ആടു ബോംബേ….’ എന്ന് ശ്രുതി ശുദ്ധമായി പാടി സഹൃദയരെ കൈയിലെടുത്തിട്ടുണ്ടത്രേ!

ഭൈരവി അടതാള വര്‍ണ്ണം, ദീക്ഷിതര്‍ രചിച്ച ഗണപതി സ്തുതി ‘വാതാപി ഗണപതിം ഭജേഹം’, ഒട്ടേറെ സംഗതികള്‍ കൊരുത്തിട്ടുള്ളതിനാല്‍ പാടാന്‍ ദുഷ്‌കരമായ ‘ഇങ്ഗാദ രാധ…’ എന്ന ചക്രവാക രാഗ കൃതി, ഇരയിമ്മന്‍ തമ്പിയുടെ പദങ്ങള്‍ തുടങ്ങി ചെമ്പൈ പാടി പ്രസിദ്ധമാക്കിയ കൃതികള്‍ ധാരാളമുണ്ട്.

ചെന്നൈയില്‍ താമസമായ ലളിതാ ദാസര്‍ എന്ന ഭക്തകവിയുടെ 113 രചനകള്‍ സ്വരപ്പെടുത്തി കച്ചേരികളില്‍ പാടാന്‍ തയ്യാറാക്കിയത് ചെമ്പൈയുടെ അധികമറിയപ്പെടാത്ത സംഗീത സംഭാവനയാണ്.

1974 ഒക്ടോബര്‍ 16ന് 78ാമത്തെ വയസ്സില്‍ ഈ നാദവിസ്മയം, നന്മ നിറഞ്ഞ മനുഷ്യന്‍, കച്ചേരി മേടകളില്‍ ഹാസ്യത്തിന്റെ പൂത്തിരി കൂടി കത്തിച്ച പ്രസന്നതയുടെ അവതാരം അനായാസേന നാരായണപദം പൂകി.

Tags: Carnatic musicChembai Vaidyanatha Bhagavatar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പുതുക്കോട് കൃഷ്ണമൂര്‍ത്തി: ഗഹനതയുടെ ഗൗരവം

Samskriti

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

Samskriti

കോട്ടായി എന്ന സംഗീതഗ്രാമം

Varadyam

ജാതിക്കതീതമായ സംഗീതവും; കൃഷ്ണയുടെ നുണകളും

രഞ്ജിനി-ഗായത്രി സഹോദരിമാര്‍ (ഇടത്ത്) ഹിന്ദു ദിനപത്രത്തിന്‍റെ ഡയറക്ടറും മദ്രാസ് മ്യൂസിക് അക്കാദമി അധ്യക്ഷനുമായ എന്‍. മുരളി
India

കര്‍ണ്ണാടകസംഗീതത്തിന്റെ വേരുകള്‍ സനാതനധര്‍മ്മത്തില്‍; അതിനെ നിഷേധിക്കുന്ന ടി.എം. കൃഷ്ണയ്‌ക്ക് പുരസ്കാരം നല്‍കിയതിന് പിന്നില്‍ മോദി വിരുദ്ധ ദിനപത്രം?

പുതിയ വാര്‍ത്തകള്‍

സംഘം പിന്തുടരുന്നത് സനാതന സംസ്‌കാരം

മഴക്കെടുതി: ഊര്‍ജിത നടപടി വേണം

സര്‍വകലാശാല നിയമ ഭേദഗതി ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനോ?

മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, കെ.എസ് നാരായണന്‍,വി.എസ് രാമസ്വാമി

കേരള ക്ഷേത്ര സംരക്ഷണ സമിതി: പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍

വിപ്ലവഗാനങ്ങളും പടപ്പാട്ടുകളും പാടി ക്ഷേത്രങ്ങളെ അശുദ്ധിവരുത്തുന്നു: ജെ. നന്ദകുമാര്‍

കൂരിയാട് തകര്‍ന്ന ദേശീയപാത ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സന്ദര്‍ശിച്ചപ്പോള്‍

ദേശീയപാതയിലെ വിള്ളല്‍ നടപടിയുണ്ടാകുമെന്ന് നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കി: രാജീവ് ചന്ദ്രശേഖര്‍

പാവം ശശി കല ടീച്ചറെ വേടന്റെ പേരില്‍ പലരും തെറ്റിദ്ധരിച്ചു; ടീച്ചര്‍ പറയാന്‍ ശ്രമിച്ചത് മറ്റൊന്ന്, പ്രചരിപ്പിച്ചത് വേറെ ഒന്ന്

കോഴിക്കോട് രൂപത ഇനി അതിരൂപത: ഡോ. വര്‍ഗീസ് ചക്കാലയ്‌ക്കല്‍ ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായി

ഇറാനിയന്‍ സംവിധായകന്‍ ജാഫര്‍ പഹാനിക്ക് പാം ഡി ഓര്‍ പുരസ്‌കാരം

ഭാരതം അജയ്യമാകണം :ഡോ. മോഹന്‍ ഭാഗവത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies