താൻ അഭിനയിക്കുന്നതും സംവിധാനം ചെയ്യുന്നതുമായ സിനിമയിലൂടെ ദേശവിരുദ്ധത പ്രചരിപ്പിക്കുകയുമാണ് പൃഥ്വിരാജ് ചെയ്യുന്നതെന്നും പ്രിത്വിരാജിന്റെ വിദേശബന്ധങ്ങൾ അന്വേഷിക്കണമെന്നും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ്. എംപുരാൻ സിനിമയിലൂടെ ബിജെപി സംഘപരിവാർ രാഷ്‌ട്രീയത്തിനെതിരെ സംസാരിക്കുന്നതിനാൽ വ്യാപകമായ വിമർശനങ്ങൾ ഈ സിനിമ നേരിടുന്നതിനിടെയാണ് യുവമോർച്ച ജനറൽ സെക്രെട്ടറിയുടെ പ്രസ്താവന. ഫേസ്ബുക്കിലൂടെയാണ് ഗണേഷ് ഈ അഭിപ്രായം പങ്കുവെച്ചത്.
കൊറോണ കാലത്തെ ആടുജീവിതം ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു നടന്ന അറേബ്യൻ ജീവിതത്തിനിടയിൽ ഐ.എസ് ഉൾപ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളിൽ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങൾ തന്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം. ദേശീയ അന്വേഷണ ഏജൻസികൾ തന്നെ ഇക്കാര്യങ്ങൾ അന്വേഷിക്കണം എന്നാണ് ഗണേഷിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: