എമ്പുരാൻ വിവാദത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത് നിർമ്മാതാവും മുൻ സെൻസർ ബോർഡ് അംഗവുമായ ഗോപൻ ചെന്നിത്തല പങ്കുവെച്ച ഒരു കുറിപ്പാണ്. പൃഥ്വിരാജിനെ സിനിമാ സംഘടനകൾ മുഴുവൻ വിലക്കിയ ഒരു സമയത്ത് സഹായത്തിനായി മല്ലിക സുകുമാരൻ കരഞ്ഞുകൊണ്ട് എത്തിയത് ആർഎസ്എസ് നേതാവ് പി പി മുകുന്ദനെ കാണാനായിരുന്നു എന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. അന്ന് മുകുന്ദേട്ടൻ സഹായിച്ചത് കൂടാതെ മല്ലിക സുകുമാരനെ കേന്ദ്ര ഗവൺമെന്റിന്റെ സെൻസർ ബോർഡിൽ അംഗമാക്കിയതും ബിജെപി സംസ്ഥാന നേതൃത്വം ആണ്. അങ്ങനെയുള്ള ആർഎസ്എസ് ചേച്ചിയുടെ മക്കളുടെ എന്നല്ല ആരുടെയും ജാതകം നോക്കാറില്ല എന്നും ഗോപൻ ചെന്നിത്തല പങ്കുവെച്ച കുറുപ്പിൽ വ്യക്തമാക്കുന്നു.
ഈ സംഘടനയ്‌ക്ക് രാഷ്‌ട്രത്തിൻറ്റെ ജാതകം മാത്രമെ അറിയും. മല്ലിക ചേച്ചി. – ഗോപൻ ചെന്നിത്തല
പ്രവർത്തനം ആരംഭിച്ച് നൂറ് വർഷത്തിൽ എത്തി നിൽക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ സാംസ്കാരിക സംഘടന യാണ് ആർ എസ്സ് എസ്സ്.
ലോകത്തിന് തന്നെ മാർഗ്ഗ ദർശനമേകും തരത്തിൽ വിശ്വ വിരാഡ് ആയി മാറി കൊണ്ടിരിക്കുകയാണ് സംഘം.
അല്ലാതെ ചേച്ചിയുടെ മക്കളുടെ ജാതകം നോക്കണ്ട കാര്യമില്ല. തന്നെയുമല്ല RSS ആരുടെയും ജാതകം നോക്കാറുമില്ല.
സംഘത്തിൻറ്റെ ജാതകമാണ് ഇന്നത്തെ ഭാരതത്തിന് മറ്റ് ലോകരാജ്യങ്ങളുടെ മുന്നിൽ ലഭിക്കുന്ന സ്വീകാര്യത.
ചേച്ചി RSS നേതാവ് പി പി
മുകുന്ദേട്ടനെ കാണാൻ വന്നത് മറന്നാലും ആ സീൻ എനിയ്‌ക്ക് ഓർമ്മയുണ്ട്…
മലയാള സിനിമയിൽ പിച്ച വെച്ച് വന്ന മകൻ പ്രിഥ്യുരാജിനെ ഫിലിം ചേംബറും , സിനിമാ സംഘടനകളും ഒന്നിച്ച് വിലക്കേർപ്പെടുത്തിയപ്പോൾ , ഒറ്റതിരിഞ്ഞ് അക്രമിക്കപ്പെട്ടപ്പോൾ കരഞ്ഞ് കലങ്ങിയ കണ്ണുമായി ബീ ജെ പി സംസ്ഥാന ഓഫിസിലെത്തി
ശ്രീ. പി.പി. മുകുന്ദേട്ടനെ കാണാൻ വരുമ്പോൾ ഞാൻ അവിടെ മുന്നിലുണ്ട്.
അന്ന് ചേച്ചി പിണാറിയിയുടെ അടുത്തല്ല പോയത്. അന്ന് താങ്കളുടെ കുടുംബപരമായ പ്രശ്നങ്ങൾ വരെ മുകുന്ദേട്ടനു മായി ആശയവിനിമയം നടത്തി ഉപദേശം തേടിയത് ഞാൻ ഓർക്കുന്നു. മുകുന്ദേട്ടൻ സിനിമാ സംഘടനകളുമായി ബന്ധപ്പെട്ട് വിഷയം പരിഹരിക്കുന്നതിന് അവസരം ഒരുക്കിയില്ലേ.
ആബന്ധത്തിലല്ലേ മല്ലിക ചേച്ചിയെ പിന്നിട് കേന്ദ്ര ഗവൺമെൻറ്റ് സെൻസർ ബോഡിൽ അംഗമാക്കിയത് ബി ജെ പി സംസ്ഥാന നേതൃത്വമല്ലേ.
സുകുവേട്ടൻ ജീവിച്ചിരുന്നപ്പോൾ തിരുവനന്തപുരത്തെ സംഘപരിവാർ സംഘടനകളുമായി ചേർന്ന് പോകാൻ അവസാന നാളുകൾ താൽപ്പര്യപൂർവ്വം പ്രവർത്തിച്ചത് ഞാൻ ഓർക്കുന്നു.
തിരുവനന്തപുരം പാൽക്കുളങ്ങര RSS ശാഖയിൽ പാൽക്കുളങ്ങര മോഹൻ എന്ന RSS പ്രവർത്തകൻറ്റെ കൈപിടിച്ച് രണ്ട് കുട്ടികൾ ശാഖയിൽ വരുന്നതും ഞാനൊർക്കുന്നു. അവർ അവരിലൊരാൾ പിന്നീട് എമ്പുരാനായി… ഇന്ത്യയുടെ തന്നെ ജാതകം കുറിക്കാൻ പ്രാപ്തനായി.
ചേച്ചിയെ ഞാൻ അഭിനന്ദിക്കുന്നു.
AK സാജൻ സംവിധാനം ചെയ്ത മകൻറ്റെ ആദ്യ സിനിമയുടെ റിലിസ് നടന്ന് പിറ്റേ ദിവസം തിരുവനന്തപുരം കലാഭവൻ തീയറ്ററിൽ ഫിലിം സെൻസറിംഗ് കമ്മറ്റിയ്‌ക്ക് എത്തിയ ചേച്ചി തൻറ്റെ മകൻറ്റെ സിനിമയുടെ ഭാഗമായി – ഒരു പക്ഷേ പ്രിഥ്യുരാജ് ഫാൻസ് അസോസിയേഷൻ എന്ന ചിന്ത ഉണ്ടാകുന്നതിന് മുന്നെ ചേച്ചി ഫാൻസ് അസോസിയേഷൻ ബാനറുമായി വന്നത് ഞാൻ ഓർക്കുന്നു. അന്ന് ഒരു പക്ഷേ പ്രിഥ്യുരാജ് ഫാൻസ് അസോസിയേഷൻറ്റെ ആദ്യ ബാനർ നായൻറ്റെ അമ്മ തന്നെയായിരിക്കും കെട്ടിയത്. എന്തായാലും അതിൻറ്റെ ഒരു തുമ്പിൽ പിടിച്ച് അന്ന് ചേച്ചിയെ സഹായിക്കാൻ വന്ന ഞാനും ജാതകമറിയാത്ത സംഘത്തിൽ പ്പെട്ട ഒരാളായിപ്പോയത് സ്വാഭാവികം.
നിങ്ങളുടെ കുടുംബത്തിന് ഈ പ്രസ്ഥാനം ഒരു പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ല. മകൻറ്റെയും – മരുമകളുടെയും രാഷ്‌ട്ര വിരുദ്ധ പ്രവർത്തനത്തിൻറ്റെ തോത് വർദ്ധിക്കുമ്പോൾ മാത്രമാണ് ഈ സംഘടനയെ നെഞ്ചിലേറ്റിയവർ പ്രതികരിക്കുന്നത്. അതാണ് RSS – ൻറ്റെ – ജാതകം.
എന്തായാലും അമ്മയെന്ന നിലയിൽ ചേച്ചി മകനെയും മരുമകളെയും ഒന്ന് ഉപദേശിക്കണം.
ഞാൻ ഒരു സംഘി എന്ന നിലയിൽ മകൻ എനിയ്‌ക്ക് തന്ന പണിയാണ് ഷൂട്ടിംഗ് ആരംഭിച്ച് എല്ലാ വർക്കുകളും പൂർത്തികരിച്ച ലാൽ ജോസിൻറ്റെ സംവിധാനത്തിൽ മോഹൻ ലാൽ – പ്രിഥ്യുരാജ് – ഇക്ബാൽ കുറ്റിപ്പുറം തിരക്കഥ എഴുതിയ – കസിൻസ്സ് എന്ന എൻറ്റെ സ്വപ്ന പദ്ധതിയായ സിനിമ നടക്കാതെ പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: