സി.ബി.സി.ഐയും കെ.സി.ബി.സിയും വഖഫ് ഭേദഗതിബില്ലിൽ അനുകൂലിച്ച് വോട്ടുചെയ്യണമെന്ന് കേരളത്തിലെ എം. പി. മാരോട് ആവശ്യപ്പെട്ടത് ഒരു ചെറിയ വാർത്തയാണോ കേരളത്തിൽ? ക്രൈസ്തവ സമൂഹം കേരളത്തിൽ അവഗണിക്കപ്പെടേണ്ട ഒരു വിഭാഗമാണെന്നാണോ കരുതേണ്ടത്.
കേരളത്തിലെ ജനങ്ങളിൽ ഏതാണ്ട് പതിനെട്ടു ശതമാനം ക്രൈസ്തവരാണ്. അവരുടെ ഒരു ആശങ്കയും അഭ്യർത്ഥനയും യു. ഡി. എഫും എൽ. ഡി. എഫും തള്ളിക്കളഞ്ഞത് ഒരു ചർച്ചപോലും ചെയ്യേണ്ടെന്നാണോ? പാലക്കാട് ഒരു പുൽക്കൂട് ആരോ തകർത്തത് അഞ്ചു ദിവസം ആഘോഷിച്ചു നമ്മുടെ മാധ്യമങ്ങൾ.
ക്രൈസ്തവരുടെ വോട്ടുവാങ്ങി കാലാകാലം പാർലമെന്റിലും നിയമസഭയിലുമെത്തുന്ന യു. ഡി. എഫ് , എൽ. ഡി. എഫ് ജനപ്രതിനിധികളുടെ നിലപാട് ആഴത്തിൽ ചർച്ചചെയ്യാൻ കേരളം മുന്നോട്ടുവരേണ്ടതല്ലേ? ഇന്നേവരെ ഈ രണ്ടു സംഘടനകളും ഇത്തരം ഒരാവശ്യം ഉന്നയിച്ചിട്ടുണ്ടോ? ഏതെങ്കിലും മുസ്ളീം സംഘടനകളായിരുന്നു ഇങ്ങനെയൊരാവശ്യം ഉന്നയിച്ചിരുന്നെങ്കിൽ പാണക്കാട്ടും കാന്തപുരത്തും അൻവാറശ്ശേരിയിലും പോയി മുട്ടിലിഴയുമായിരുന്നില്ലേ ഈ നാണം കെട്ട ഇരുമുന്നണികളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: