കൊച്ചി: പാര്‍ലമെന്റില്‍ വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കാത്ത എംപിമാരെ ബഹിഷ്‌കരിക്കാന്‍ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്‌സ് നേതൃയോഗം. മുനമ്പത്ത് വന്ന് തങ്ങള്‍ക്ക് പിന്തുണ അറിയിച്ചവര്‍ പാര്‍ലമെന്റിലും ആ നിലപാട് സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആ നിലപാട് അനുസരിച്ചായിരിക്കും അവരോടുള്ള ഭാവി സമീപനമെന്ന് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‌റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി. പാര്‍ലമെന്റില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിക്കുന്ന ദിവസം പ്രാര്‍ത്ഥനാദിനമായി ആചരിക്കുമെന്നും ജോര്‍ജ് അറിയിച്ചു.
ബില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്‌ക്ക് വരുമ്പോള്‍ അന്യായമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിന് അനുകൂലമായി ജനപ്രതിനിധികള്‍ വോട്ട് ചെയ്യണമെന്ന് നേരത്തെ കെസിബിസിയും ആവശ്യപ്പെട്ടിരുന്നു. മുനമ്പംകാര്‍ക്ക് ഭൂമി വിറ്റ ഫറൂഖ് കോളേജ് തന്നെ ഈ ഭൂമി ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കെ എതിര്‍വാദങ്ങള്‍ ഉന്നയിക്കത്തക്ക വിധമുള്ള വകുപ്പുകള്‍ ഭേദഗതി ചെയ്യാന്‍ ജനപ്രതിനിധികള്‍ തയ്യാറാകണമെന്നാണ് എംപിമാരോട് കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവയും ആവശ്യപ്പെട്ടത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: