ന്യൂദല്‍ഹി: പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് ഒറ്റയടിക്ക് അഞ്ചുലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുമതി നല്കി ഇപിഎഫ്ഒ യോഗം. ഓട്ടോ സെറ്റില്‍മെന്റ് ഓഫ് അഡ്വാന്‍സ്ഡ് ക്ലെയിം(അസാക്) എന്ന ഓപ്ഷനിലൂടെയാണ് അടിയന്തര സാഹചര്യങ്ങളില്‍ അഞ്ചുലക്ഷം രൂപ വരെ പിന്‍വലിക്കാന്‍ അനുമതി. നേരത്തെ ഇത് ഒരു ലക്ഷം രൂപയായിരുന്നു.
അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്ക് മാത്രമേ പിഎഫില്‍ നിന്ന് പണം പിന്‍വലിക്കാന്‍ അനുമതിയുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസം, വിവാഹം, ഭവന നിര്‍മ്മാണം എന്നിവയ്ക്കും പണം പിന്‍വലിക്കാമെന്ന് ഇപിഎഫ്ഒ അറിയിച്ചിരുന്നു. എന്നാല്‍ പരിധി ഒരുലക്ഷം മാത്രമായിരുന്നു. ഇതാണ് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ അഞ്ചുലക്ഷമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്. അസാക് വഴി അപേക്ഷിച്ചാല്‍ മണിക്കൂറുകള്‍ക്കകം പണം ഇപിഎഫ്ഒ അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിലെത്തും. അസാക് വഴി ഇപിഎഫ്ഒ 2.16 കോടി പേര്‍ക്കാണ് അടിയന്തരമായി തുക ഇതിനികം വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: