ന്യൂദല്‍ഹി: വഖഫ് ഭേദഗതി ബില്ലില്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ അവരുടെ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. വഖഫ് ഭേദഗതി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാന്‍ കേരളത്തിലെ എംപിമാരോട് കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലും, നിരവധി ക്രിസ്ത്യന്‍ സംഘടനകളും അഭ്യര്‍ത്ഥിക്കുന്ന സാഹചര്യത്തില്‍ മുനമ്പത്തെ ജനങ്ങളെ സഹായിക്കുന്ന നിലപാട് എടുക്കുമോ, അതോ ബില്ലിനെ എതിര്‍ത്തു കൊണ്ട് പ്രീണന രാഷ്ട്രീയവുമായി മുന്നോട്ട് പോകുമോ എന്നവര്‍ തീരുമാനിക്കണം.
തങ്ങളുടെ ഭൂമി വഖഫ് പിടിച്ചെടുക്കുമെന്ന ഭീഷണിയെ തുടര്‍ന്ന്, മുനമ്പത്തെ നൂറുകണക്കിന് ദരിദ്ര കുടുംബങ്ങള്‍ നിരവധി മാസങ്ങളായി പ്രക്ഷോഭത്തിലാണ്. അതിനാല്‍ കേരളത്തിലെ എംപിമാര്‍, െ്രെകസ്തവ സമൂഹത്തിന്റെ അഭ്യര്‍ത്ഥന പരിഗണിക്കുമെന്നും, ഈ കുടുംബങ്ങളെ സഹായിക്കാനുമുള്ള കടമ നിര്‍വഹിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യം മനസ്സിലാക്കി കോണ്‍ഗ്രസ് എംപിമാര്‍ ഒരു നിലപാട് സ്വീകരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. അവര്‍ ജനങ്ങളെ സഹായിക്കുമോ എന്നത് അറിയേണ്ടതുണ്ട്. അതോ പ്രീണന രാഷ്ട്രീയം കളിച്ച് വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്യുമോ. എന്താണ് അവരുടെ ചുമതല എന്ന് തിരിച്ചറിഞ്ഞ്, മുനമ്പത്തെ ജനങ്ങളെയും കേരളത്തിലെ ക്രൈസ്തവ സമൂഹത്തെയും അവര്‍ പിന്തുണയ്ക്കേണ്ടതാണ്. വഖഫ് നിയമ ഭേദഗതി ഏതെങ്കിലും ഒരു സമുദായത്തിനെതിരായ നിയമനിര്‍മ്മാണമല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: