തിരുവനന്തപുരം: ആത്മഹത്യ ചെയ്ത സര്‍ക്കാര്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്കും നിയമനം നല്‍കാമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്‌റെ ഉത്തരവ്. സര്‍വീസിലിരിക്കെ കാണാതാകുന്ന ജീവനക്കാരുടെ കാര്യത്തില്‍ ജീവിച്ചിരിപ്പുണ്ടെന്ന് തെളിവില്ലാത്ത സാഹചര്യത്തില്‍ മരിച്ചതായി കണക്കാക്കി ആശ്രിത നിയമനം നല്‍കാം. ജീവനക്കാരന്‍ മരിച്ച ശേഷമുള്ള ഒരു വര്‍ഷക്കാലം കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ലെന്നു നിബന്ധനയുണ്ട്. ജീവനക്കാരന്‍ മരിച്ച ദിവസം 13 വയസ്സോ അതിനു മുകളിലോ പ്രായമുള്ള ആശ്രിതരെയാണ് നിയമനത്തിന് പരിഗണിക്കുക. എയ്ഡഡ് സ്ഥാപനങ്ങളില്‍ ആശ്രിത നിയമനം നിര്‍ത്തലാക്കിയിട്ടുമുണ്ട്. പിഎസ്സി മുഖേന നേരിട്ട് നിയമനം നടത്തുന്ന ക്ലാസ്‌ഫോര്‍ തസ്തികകളില്‍ ഓരോ പതിനാറാമത്തെ ഒഴിവും ആശ്രിതനിയമനമായി റിപ്പോര്‍ട്ട് ചെയ്യണം എന്നാണ് പുതിയ വ്യവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: