കൊച്ചി : പൃഥ്വിരാജിന് സിനിമ മേഖലയില്‍ ശത്രുക്കള്‍ ഉണ്ടെന്ന് അമ്മ മല്ലിക സുകുമാരന്‍. എമ്പുരാന്റെ സ്ക്രിപ്റ്റ് എല്ലാവരും ഒരുമിച്ചിരുന്ന് വായിച്ചതാണ്. മേജര്‍ രവിയുടെ പോസ്റ്റ് കണ്ടാണ് പ്രതികരിക്കാം എന്ന് തീരുമാനിച്ചത്. മേജര്‍ രവിയേക്കാള്‍ വലിയ സൈനിക ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ കുടുംബത്തിലുണ്ട്.
തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട് മമ്മൂട്ടി മെസേജ് അയച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ കണ്ട് കണ്ണു നിറഞ്ഞുവെന്നും നടി പറയുകയുണ്ടായി.സിനിമ സമരം എന്ന പേരില്‍ ഈ സിനിമ ഇറങ്ങാതിരിക്കാന്‍ ശ്രമിച്ചു. സിനിമ ഇറങ്ങിയാല്‍ പൃഥ്വിരാജിന്റെ പ്രശസ്തി വര്‍ധിക്കുമെന്ന് ചിലര്‍ ഭയന്നു. ഞങ്ങള്‍ ഒരുസ്വകാര്യലാഭത്തിനുവേണ്ടിയും ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടേയും കൊടി പിടിച്ചിട്ടില്ല.
പൃഥ്വിരാജിന്റെ ജാതകം ആര്‍എസ്എസ് മുഖപത്രത്തിന് അറിയില്ല . ഇവിടെനിന്ന് കൊടുക്കുന്ന റിപ്പോര്‍ട്ടാണ് അവര്‍ പത്രത്തില്‍ പറയുന്നത് . പൃഥ്വിരാജ് മോഹൻലാലിനെ ചതിച്ചു എന്നും, മോഹൻലാൽ കരയുകയാണ് എന്നുമൊക്കെ മേജർ രവി പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? എനിക്ക് അതിൽ നല്ല ദേഷ്യമുണ്ട്. അത് ഞാൻ തുറന്നു പറയുകയാണ്. ഇത് മോഹൻലാലും ആന്റണിയും പറയില്ല. ഓരോ സീനും വാചകവും വായിച്ച് കാണാപാഠമായിരുന്നു അതിൽ എല്ലാവർക്കും.
പിന്നെ ഈ ഹിന്ദുക്കൾ പറയുന്നു, പൃഥ്വി അവർക്ക് എതിരാണ് എന്ന്. പൃഥ്വി എന്താ ഹിന്ദുവല്ലേ? പൃഥ്വിയെ ആർഎസ്എസ് എന്താണെന്നു പഠിപ്പിച്ചത് ഈ കാണുന്ന ഇപ്പോളത്തെ കുഞ്ഞുപിള്ളേരല്ല. ആർഎസ്എസ് എന്താണെന്നു എന്റെ മക്കളെ പഠിപ്പിച്ചത് കെജി മാരാർ സാറും പി.പി. മുകുന്ദൻ സാറുമൊക്കെയാണ്. അവർ ഇന്ന് ജീവിച്ചിരിപ്പില്ല. അങ്ങനെ ആർഎസ്എസ് ആവാൻ വേണ്ടി പഠിപ്പിച്ചതുമല്ല. ആർഎസ്എസ് ആകുക എന്നു പറഞ്ഞ് നള്ളത്തും പൂജപ്പുരയിലെ ശാഖയിലുമൊക്കെ ഞാൻ വിട്ടിട്ടില്ല. അവിടെ പോയാൽ വ്യായാമം ഒക്കെ ചെയ്യുന്നതും സൂര്യനമസ്കാരം ചെയ്യുന്നതുമൊക്കെ നല്ലതാണെന്നു ഞാൻ പറഞ്ഞിട്ടുണ്ട്. അന്ന് അഞ്ചിലും ആറിലുമൊക്കെ പഠിക്കുന്ന കുഞ്ഞു പിള്ളേരാ. അന്ന് പോയിട്ടുമുണ്ട്.
അന്നുതൊട്ട് ആർഎസ്എസിലെ മുതിർന്ന നേതാക്കന്മാരെയൊക്കെ ഞങ്ങൾക്ക് അറിയാം. അവരുടെ ഭാഷയ്‌ക്കും പെരുമാറ്റത്തിനും സഭ്യതയുണ്ട്. ആർഎസ്എസ് എന്താണെന്നു എന്നെയും എന്റെ മക്കളെയും ആരും പഠിപ്പിക്കണ്ട. ‘ മല്ലിക സുകുമാരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: