തിരുവനന്തപുരം: കൃഷിവകുപ്പ് മുന്‍ സെക്രട്ടറി എന്‍ പ്രശാന്തിനെതിരെ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനോ, ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയോ പ്രശാന്തിന്റെ നടപടി ദൂഷ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. മുഖ്യമന്ത്രി അന്തിമതീരുമാനം എടുക്കുന്ന മുറയ്ക്ക് അന്വേഷണം ആരംഭിക്കും.
മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ എ ജയതിലക്, കെ ഗോപാലകൃഷ്ണന് എന്നിവര്‍ക്കെതിരെ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടതിന്റെ പേരിലാണ് നവംബറില്‍ പ്രശാന്തിനെ സസ്പെന്‍ഡു ചെയ്തത്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി നല്കിയ മെമ്മോയ്ക്ക് പ്രശാന്ത് ഉചിതമായ മറുപടിയല്ല നല്‍കിയതെന്ന് സര്‍ക്കാര്‍ കരുതുന്നു. മെമ്മോയ്ക്ക് മറുപടിയെന്നവണ്ണം പ്രശാന്ത് ഉന്നയിച്ചത് കൂടുതല്‍ പ്രകോപനപരമായ മറു ചോദ്യങ്ങളാണ്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരോട് കൊമ്പ് കോര്‍ക്കാനാണ് പ്രശാന്ത് ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമുള്ള നിലപാടിലാണ് ചീഫ് സെക്രട്ടറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: