കണ്ണൂര്‍: വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കുക, സ്വകാര്യ ബസുകളുടെ പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക, ട്രാന്‍സ്‌പോര്‍ട്ട് നയം പ്രഖ്യാപിക്കുക, മോട്ടോര്‍ വാഹന വകുപ്പും പോലീസും ഭീമമായ പിഴ ചുമത്തി ബസ് ഉടമകളെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, ജിപിഎസ്, സ്പീഡ് ഗവേണര്‍, ക്യാമറ സ്ഥാപിക്കല്‍ തുടങ്ങി അശാസ്ത്രീയമായ ഉത്തരവുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രക്ഷോഭമാരംഭിക്കും.
ഇതിന്റെ ഭാഗമായി ഏപ്രില്‍ മൂന്നിന് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. ഗോപിനാഥന്റെ നേതൃത്വത്തില്‍ ബസ് വ്യവസായ സംരക്ഷണ യാത്ര നടത്തും. മൂന്നിന് രാവിലെ 7.30 ന് കാസര്‍കോട് നിന്നാരംഭിക്കുന്ന യാത്ര ഏപ്രില്‍ ഒമ്പതിന് തിരുവനന്തപുരം സെക്രേട്ടറിയറ്റ് പടിക്കല്‍ സമാപിക്കും. ഏപ്രില്‍ 17 ന് സംരക്ഷണ ജാഥയില്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ നിവേദനങ്ങളാക്കി മുഖ്യമന്ത്രി, ഗതാഗത മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിക്കും. ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ അനിശ്ചിതകാല സമരം നടത്തും. ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. പവിത്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഒ. പ്രദീപന്‍, സി. മോഹനന്‍, ടി. രാധാകൃഷ്ണന്‍, പി. അജിത്ത്. എം.കെ. അസീല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: