കാസര്‍കോട് : കാസര്‍കോട് പടന്നക്കാട് വാഹനാപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു.
ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ കരിവെള്ളൂര്‍ സ്വദേശി വിനീഷ് (35)ആണ് മരിച്ചത്.
ഡ്യൂട്ടിക്കായി സ്‌റ്റേഷനിലേക്കു പോകുംവഴിയാണ് അപകടമുണ്ടായത്. ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ പടന്നക്കാട് മേല്‍പാലത്തില്‍ വച്ച്് ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. സ്ഥിരം അപകടമേഖലയാണ് പടന്നക്കാട് മേല്‍പ്പാലമെന്ന് ആക്‌ഷേപമുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: