വെള്ളനാട്: ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ‘ഉണരാം ലഹരിക്കെതിരെ’ എന്ന സന്ദേശവുമായി മുന്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തില്‍ നടന്ന ജാഗ്രതായാത്രക്ക് വെള്ളനാട്ട് സമൂഹം ഒന്നടങ്കം കൈകോര്‍ത്തു. വെള്ളനാട് നളന്ദ കോളജ് പ്രിന്‍സിപ്പല്‍ മോഹനന് നായരുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി കരുണാസായി ഡയറക്ടര്‍ ഡോ. എല്‍.ആര് മധുജന് ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ കഴിഞ്ഞകൊല്ലം 8,771 ലഹരി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ 1,321 പേര് മാത്രമാണ് ജയില്‍ ശിക്ഷ അനുഭവിച്ചതെന്ന് അധ്യക്ഷ പ്രഭാഷണത്തില്‍ മോഹനന് നായര്‍ പറഞ്ഞു. നിശ്ചിത അളവില്‍ താഴെ ലഹരി കൈവശം വയ്ക്കുന്നവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുന്ന നിലപാടിന് മാറ്റം വരണം. കേരളത്തില്‍ ആദ്യം ബോധവല്‍ക്കരണം നടത്തേണ്ടത് ചാനലുകാര്‍ക്കാണ് അവര്‍ ലഹരി കേസില്‍ പിടിക്കുന്നവരുടെ രാഷ്ട്രീയമാണ് ആദ്യം അന്വേഷിക്കുന്നത്. തുടര്‍ന്ന് പലതും പൂഴ്ത്തി വെക്കുന്നു. ലഹരിക്കെതിരെ പൊരുതാന്‍ ഉള്ള ഡിപ്പാര്‍ട്ട്മെന്റുകളിലും ഒറ്റുകാര്‍ നിരവധിയാണ് അദ്ദേഹം പറഞ്ഞു. റിട്ട. സീനിയര്‍ സൈന്റിസ്റ്റ് രഘുനാഥപിള്ള, സിനിമാതാരം കൊല്ലം തുളസി, മിത്രാനികേതന് ഡയറക്ടര്‍ രഘു രാമദാസ്, ഉറിയാക്കോട് വിശ്വദര്ശനി വിദ്യാലയത്തിലെ സുഭാഷ്, സാമൂഹ്യ പ്രവര്‍ത്തക സജിതാ രത്നാകരന്, കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗസ്റ്റ് ലെക്ചറും കവയത്രിയുമായ ആരതി കോട്ടൂര്‍, റിട്ട. ഹെഡ്മാസ്റ്റര് ഗണപതി പോറ്റി, സനാതന ധര്‍മ്മ പാഠശാല വൈഭവം ജില്ലാ കോര്‍ഡിനേറ്റര്‍ ശശിധര്‍ ബാലകൃഷ്ണന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: