ആറ്റിങ്ങല്‍: ലഹരിയിലൂടെ നമ്മുടെ സംസ്കാരം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന് നായര്‍. ആറ്റിങ്ങലില്‍ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ യുവതലമുറയെ വലിയ രീതിയില്‍ ലഹരി സ്വാധീനിക്കുന്നതായും ലഹരിക്കെതിരെ പൊരുതേണ്ട സംവിധാനമാകമാനം കഴിവ് കെട്ടുപോയതായും മാധ്യമങ്ങള്‍ മയക്കുമരുന്നിന്റെ കാര്യത്തില്‍ കാര്യമായി ശ്രദ്ധിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ഡോ. രാധാകൃഷ്ണന് നായര്‍ പറഞ്ഞു. എവിടെയെങ്കിലും ലഹരി വസ്തുക്കള്‍ പിടിക്കുമ്പോള്‍ ഒറ്റപ്പെട്ട സംഭവമെന്ന് പറയാതെ പിടിക്കപ്പെട്ടത് ശൃംഖലയുടെ അവസാന കണ്ണിയാണെന്നു കണ്ടെത്തി ശൃംഖല പൂര്‍ണമായി തകര്‍ക്കാനാണ് ശ്രമിക്കേണ്ടതെന്നും, നമ്മുടെ സ്കൂളുകളിലും കോളജുകളിലും വിതരണം ചെയ്യുന്നവരെ എങ്ങനെ
പിടികൂടാം, അതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: