കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വിളക്കെടുപ്പിന് ജാതി വിവേചനം ഒഴിവാക്കുന്നു. വ്രതം നോറ്റ് എത്തുന്ന എല്ലാ ഭക്തര്‍ക്കും വിളക്കെടുക്കുന്നതിനുള്ള സൗകര്യം ഒരുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
ക്ഷേത്രത്തില്‍ നടക്കുന്ന വടക്കുപുറത്ത് പാട്ടിന്റെ എതിരേല്‍പ്പിച്ച് ചടങ്ങിനാണ് വിപ്‌ളവകരമായ ഈ തീരുമാനം. വടക്ക് പുറത്ത് പാട്ട് സമിതി തയ്യാറാക്കിയ ലിസ്റ്റിനൊപ്പം ഒപ്പം വ്രതം നോറ്റ് എത്തുന്ന എല്ലാ ഭക്തര്‍ക്കും ജാതി പരിഗണിക്കാതെ വിളക്ക് എടുക്കുന്നതിനുള്ള സൗകര്യമൊരുക്കാനാണ് തീരുമാനം.
വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളില്‍ ജാതി തിരിച്ചുള്ള പങ്കാളിത്തം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ നേരത്തെ ധാരണയായിരുന്നു. എസ്എന്‍ഡിപിയോഗവും കെപിഎംഎസും അടക്കമുള്ള സംഘടനകളുടെ നേതാക്കള്‍ യോഗം ചേര്‍ന്ന് ഉല്‍സവത്തോടനുബന്ധിച്ച് ജാതി തിരിച്ചുള്ള താലപ്പൊലി വേണ്ടെന്ന് തീരുമാനിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: