ചണ്ഡീഗഢ്: പഞ്ചാബില്‍ ആയിരങ്ങളെ മതപരിവര്‍ത്തനം നടത്തുന്നതില്‍ പ്രസിദ്ധനായ യുവ പാസ്റ്റര്‍ ബജീന്ദര്‍ സിംഗ് ലൈംഗികപീഢനക്കേസില്‍ കുറ്റക്കാരനാണെന്ന് മൊഹാലിയിലെ കോടതി വിധിച്ചു. ഏപ്രില്‍ ഒന്നിന് കോടതി ശിക്ഷ പ്രഖ്യാപിക്കും. ‘മേര യേശു യേശു’ എന്ന പേരില്‍ അറിയപ്പെടുന്ന രോഗശാന്തി ശുശ്രൂഷകനാണ് പാസ്റ്റര്‍ ബജീന്ദര്‍ സിംഗ്.
ബജീന്ദര്‍ സിംഗിന്റെ ഓഫീസില്‍ ഇരിക്കുന്ന ഒരു സ്ത്രീയ്ക്കും പുരുഷനും എതിരെ പാസ്റ്റര്‍ ആക്രോശിക്കുകയും അവര്‍ക്ക് നേരെ മൊബൈല്‍ ഫോണും ബുക്കും വലിച്ചെറിയുകയും ചെയ്യുന്ന വീഡിയോ
Self-proclaimed Christian Pastor Bajinder Singh Seen Hitting Man, Woman In Shocking CCTV Footage #pastorbajindersingh #prophetbajindersingh #chandarhchurch #tajpurchurch #churchofwisdomandglory #falseprophet #viralvideo #viral #video #punjab #chandigarh pic.twitter.com/cRKffa9d2h
— Sikh News Express (@SikhNewsExpress) March 24, 2025
2018ല്‍ തന്നെ പാസ്റ്റര്‍ ലൈംഗികമായി പീഢിപ്പിച്ചുവെന്ന അദ്ദേഹത്തിന്റെ തന്നെ ശിഷ്യ കൂടിയായ 22 കാരിയുടെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്. സിറക് പൂര് സ്വദേശിനിയാണ് പരാതിക്കാരി. വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് പ്രലോഭിപ്പിച്ച് തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ഇതിന്റെ വീഡിയോ എടുത്തുവെന്നും ഉള്ള യുവതിയുടെ പരാതിയെത്തുടര്‍ന്ന് വര്‍ഷങ്ങളായി നടന്ന കോടതിയിലെ വിചാരണയ്ക്ക് ശേഷമാണ് യുവപാസ്റ്റര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
ചണ്ഡീഗഢിലെ സെക്ടര്‍ 63ലുള്ള പാസ്റ്ററുടെ വസതിയില്‍ വെച്ചായിരുന്നു ലൈംഗിക പീഡനം. തനിക്കെതിരെ പരാതി നല്കിയാലും വീണ്ടും ലൈംഗികാവശ്യത്തിന് വഴങ്ങാതിരുന്നാലും വീഡിയോ പുറത്തുവിടുമെന്നും ഇദ്ദേഹം ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷെ പെണ്‍കുട്ടി 2018ല്‍ സിറക് പൂരില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് ലണ്ടനിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പാസ്റ്ററെ വിമാനത്താവളത്തില്‍വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടു. പിന്നീട് കോടതിയില്‍ നിരവധി വര്‍ഷങ്ങളായി ഈ കേസില്‍ വിചാരണ നടക്കുകയായിരുന്നു. ഈ കേസിലാണ് മൊഹാലി കോടതി പാസ്റ്റര്‍ക്കെതിരെ ശിക്ഷ വിധിച്ചത്. ഇതിനിടെ മൂന്ന് ദിവസം മുന്‍പ് മറ്റൊരു കേസും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിരുന്നു. ഇതിലും സ്ത്രീയാണ് പരാതിക്കാരി. ബജീന്ദര്‍ സിംഗിന്റെ ഓഫീസില്‍ ഇരിക്കുന്ന ഒരു സ്ത്രീയ്ക്കും പുരുഷനും എതിരെ പാസ്റ്റര്‍ ആക്രോശിക്കുകയും അവര്‍ക്ക് നേരെ മൊബൈല്‍ ഫോണും ബുക്കും വലിച്ചെറിയുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ചിരുന്നു. താന്‍ വര്‍ഷങ്ങളായി ബജീന്ദര്‍ സിംഗിന്റെ ഓഫീസില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് ആ സ്ത്രീ വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഇദ്ദേഹത്തിന്റെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന യുവതികളെ പലരേയും ഇദ്ദേഹം ലൈംഗിക ചൂഷണത്തിന് വിധേയമാക്കാറുണ്ടെന്നും എതിര്‍ക്കുന്നവരെ ക്രൂരമായ പീഢനങ്ങള്‍ക്ക് വിധേയമാക്കുമെന്നും ആ സ്ത്രീ പരാതിപ്പെടുന്നു. ഈ വീഡിയോയും കോടതിയ്ക്ക് കേസില്‍ ശിക്ഷ വിധിക്കാന്‍ പ്രേരണയായി. പഞ്ചാബിലെ കപൂര്‍ത്തലയില്‍ നിന്നും മറ്റൊരു പെണ്‍കൂട്ടിയും ലൈംഗിക പീഢനത്തിന് വിധേയമാക്കിയെന്ന രീതിയില്‍ പരാതിപ്പെട്ടിരുന്നു.
പാസ്റ്ററെ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതോടെ ഈ കേസ് തന്നെ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് പാസ്റ്റര്‍ ബജീന്ദര്‍ സിംഗിന്റെ അനുയായികള്‍ പ്രകടനം നടത്തി പ്രതിഷേധിച്ചിരുന്നു. പഞ്ചാബിലെ ജലന്ധറിലെ താജ് പൂരിലും മൊഹാലിയിലെ മജ്രിയിലും രണ്ട് സ്വന്തം പള്ളികള്‍ ഇദ്ദേഹം നടത്തുന്നുണ്ട്. ചര്‍ച്ച് ഓഫ് ഗ്ലോറി ആന്റ് വിസ്ഡം എന്ന പേരിലാണ് ഈ പള്ളികള്‍ പ്രവര്‍ത്തിക്കുന്നത്. മേര യേശു യേശു എന്ന പേരിലാണ് ബജീന്ദര്‍ സിംഗ് അനുയായികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. മേര യേശു യേശു എന്ന വരികള്‍ ഗാനം പോലെ എപ്പോഴും ഇദ്ദേഹത്തിന്റെ രോഗശാന്തി ശുശ്രൂഷകളില്‍ പശ്ചാത്തലത്തില്‍ മുഴങ്ങിക്കൊണ്ടേയിരിക്കും. അങ്ങിനെ അദ്ദേഹം യേശു യേശു പാസ്റ്റര്‍ എന്നറിയപ്പെട്ടു.
പഞ്ചാബ് മതപരിവര്‍ത്തനത്തിന്റെ ഈറ്റില്ലം
പഞ്ചാബില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിവേഗം ക്രിസ്ത്യന്‍ മതത്തിലേക്ക് കൂട്ടത്തോടെ പരിവര്‍ത്തനം നടക്കുകയാണ്. വിദേശഫണ്ട് ലഭിക്കുമെന്നതിനാല്‍ നിരവധി പഞ്ചാബി യുവാക്കളും അവരുടെ സ്വന്തം ചര്‍ച്ചുകള്‍ ഉയര്‍ത്തി നിരവധി സിഖുകാരെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ്. പഞ്ചാബിലെ 95 ശതമാനം ക്രിസ്ത്യാനികളും ഹിന്ദുമതത്തില്‍ നിന്നും മാറിയവരാണ്. 2023ലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് 2021, 2022 വര്‍ഷങ്ങളില്‍ മൂന്നര ലക്ഷം ഹിന്ദുക്കളാണ് പഞ്ചാബില്‍ ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയത്.
രാജു രംഗീല എന്ന ഗുര്‍ദാസ് പൂരില്‍ നിന്നുള്ള സിഖ് യുവാവ് പഞ്ചാബി ഭാഷയില്‍ തന്നെ സുവിശേഷം പറയുന്ന ആളാണ്. ഇദ്ദേഹത്തിന് തന്റെ ഗ്രാമത്തില്‍ തന്നെ കൂറ്റന്‍ പള്ളിയുണ്ട്. ആറ് ദിവസം അവിടെ സുവിശേഷപ്രസംഗം നടക്കുന്നു. ഇന്ന് പഞ്ചാബില്‍ ഇതുപോലെ നിരവധി പഞ്ചാബി സുവിശേഷകരുണ്ട്. പഞ്ചാബില്‍ ഏകദേശം 5 മുതല്‍ 10 ശതമാനം പേര് വര്‍ഷം തോറും മതപരിവര്‍ത്തനത്തിന് വിധേയമാകുന്നുവെന്ന് ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫ്രണ്ട് പ്രസിഡന്റ് ജോര്‍ജ് സോണി പറയുന്നു. 2011ലെ ജനസംഖ്യാകണക്കെടുപ്പ് പ്രകാരം പഞ്ചാബില്‍ വെറും 1.5 ശതമാനം ക്രിസ്ത്യാന്‍ മതക്കാരേ ഉണ്ടായിരുന്നുള്ളൂ. അത്ര തന്നെയായിരുന്നു മുസ്ലിം സമുദായക്കാരും. സിഖുകാര്‍ 60 ശതമാനവും ഹിന്ദുക്കള്‍ 36 ശതമാനവും ആയിരുന്നു. അതിന് ശേഷം കഴിഞ്ഞ 14 വര്‍ഷത്തിനുള്ളില്‍ ഇവിടുത്തെ ക്രിസ്ത്യന്‍ വിഭാഗക്കാരുടെ സംഖ്യ കുതിച്ചുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: