കാഠ്മണ്ഡു : രാജവാഴ്ചയും ഹിന്ദുരാജ്യ പദവിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത് . നേപ്പാളിന്റെ ദേശീയ പതാക വീശിയും മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായുടെ ചിത്രങ്ങള്‍ പിടിച്ചുമാണ് ആയിരക്കണക്കിന് രാജവാഴ്ച അനുകൂലികള്‍ ഒത്തുകൂടിയത്.
രാജ്യത്തെ രക്ഷിക്കാന്‍ രാജാവ് വരട്ടെ, ‘അഴിമതി നിറഞ്ഞ സര്‍ക്കാര്‍ തുലയട്ടെ’, ‘ഞങ്ങള്‍ക്ക് രാജവാഴ്ച തിരികെ വേണം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് പ്രതിഷേധിച്ചത്. രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്‌ട്രീയ പ്രജാതന്ത്ര പാര്‍ട്ടിയും (ആര്‍.പി.പി.) മറ്റ് ഗ്രൂപ്പുകളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം തെന്നിന്ത്യയും ബോളിവുഡും ഒരു കാലത്ത് കീഴടക്കി വെച്ചിരുന്ന നേപ്പാൾ സുന്ദരിയായിരുന്ന മനീഷ കൊയ്‌രാള തന്റെ രാജ്യത്തെ പറ്റി സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .
“ഹിന്ദു രാഷ്‌ട്രമായിരുന്നപ്പോൾ നേപ്പാൾ വളരെ സമ്പന്നമായിരുന്നു. അതായിരുന്നു ഞങ്ങളുടെ ഏറ്റവും നല്ല ഐഡൻ്റിറ്റി. ലോകത്തിലെ ഏക ഹിന്ദു രാഷ്‌ട്രം ഞങ്ങളായിരുന്നു. എന്തുകൊണ്ടാണ് അത് നീക്കം ചെയ്തത്? നമ്മൾ സമാധാനപരമായ ഒരു ഹിന്ദു രാഷ്‌ട്രമായിരുന്നു. ചിലപ്പോഴൊക്കെ എനിക്ക് തോന്നാറുണ്ട്, ഇതെല്ലാം ഗൂഢാലോചനയായിരുന്നു” എന്നാണ് മനീഷയുടെ പ്രസ്താവന.
നേപ്പാളിനെ വീണ്ടും ഹിന്ദു രാഷ്‌ട്രമാക്കാൻ പ്രതിഷേധങ്ങൾ നടക്കുമ്പോൾ വീണ്ടും പ്രചരിക്കുകയാണ് മനീഷയുടെ ഈ പരാമർശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: