ജയ്പൂർ : രാജസ്ഥാനിലെ ജയ്പൂരിലുള്ള പ്രതാപ്‌നഗറിലെ വീർ തേജാജി ക്ഷേത്രത്തിന് നേർക്ക് അജ്ഞാതരുടെ ആക്രമണം. ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കഴിഞ്ഞ ദിവസം രാത്രിയിൽ നശിപ്പിച്ചു. ഇത് പിന്നീട് സംഘർഷാവസ്ഥയ്‌ക്ക് കാരണമായി.
പിറ്റേ ദിവസം ഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ പ്രവർത്തകർ ഭക്തരോടൊപ്പം റോഡ് ഉപരോധിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതിനുള്ള മനഃപൂർവമായ പ്രവൃത്തിയാണിത്.
കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം. കുറ്റക്കാരെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: