ന്യൂദൽഹി : നവരാത്രി ആഘോഷത്തിനും വിഷു അടക്കമുള്ള വിവിധ ഹിന്ദു ഉത്സവങ്ങളിലും പ്രധാനമന്ത്രി മോദി രാജ്യത്തെ ജനങ്ങൾക്ക് ആശംസകൾ നേർന്നു. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ആശംസ നേർന്നത്.
“രാജ്യത്തെ ജനങ്ങൾക്ക് നവരാത്രി ആശംസകൾ. ശക്തി-സാധനയുടെ ഈ പുണ്യോത്സവം എല്ലാവരുടെയും ജീവിതത്തിൽ ധൈര്യവും സംയമനവും ശക്തിയും നിറയ്‌ക്കട്ടെ. ജയ് മാതാ ദി!”- എക്സിലെ ഹിന്ദിയിലുള്ള ഒരു പോസ്റ്റിൽ മോദി പറഞ്ഞു. ഇതിനു പുറമെ മാതൃദേവതയുടെ ആരാധനയ്‌ക്കായി സമർപ്പിച്ചിരിക്കുന്ന പണ്ഡിറ്റ് ജസ്രാജിന്റെ ഒരു ഭജനയും അദ്ദേഹം പങ്കിട്ടു.
കൂടാതെ പരമ്പരാഗത പുതുവത്സരത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷിക്കുന്ന ഉത്സവങ്ങളായ ഉഗാദി, ചേതി ചന്ദ്, സാജിബു ചീറോബ, നവ്രേഹ്, ഗുഡി പദ്വ എന്നിവയ്‌ക്കും മോദി ആശംസകൾ നേർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: