കൊച്ചി : ഗോധ്രയിൽ കർസേവകർ യാത്ര ചെയ്ത ട്രെയിന് തീ വെച്ചതല്ല തനിയെ തീ പിടിച്ചതാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ. അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ ഇത് പറയുന്നുണ്ടെന്നാണ് രാഹുലിന്റെ വാദം.
എമ്പുരാൻ സിനിമ ഗോധ്ര സംഭവത്തെ വെള്ള പൂശുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു . അതിനു പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം . കർസേവകർ യാത്ര ചെയ്ത ട്രെയിന് താനേ തീപിടിക്കുകയായിരുന്നു . അത് പുറത്ത് പറയാതെ മുസ്ലീങ്ങൾ തീയിട്ടുവെന്ന് പറഞ്ഞ് ഗുജറാത്തിൽ സംഘപരിവാർ കലാപമുണ്ടാക്കുകയായിരുന്നു.അതാണ് എമ്പുരാനിൽ കാണിച്ചതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
എമ്പുരാൻ സിനിമയിൽ പറഞ്ഞത് വീണ്ടും പറഞ്ഞ് പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: