തിരുവനന്തപുരം: ദ കേരള സ്റ്റോറി എന്നാല്‍ സിനിമയ്ക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എന്തിനാണ് എമ്പുരാന് എന്ന വാദവുമായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ആവിഷ്കാര സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ മൂലക്കല്ലാണ്. അത് തടയാനുള്ള ഏതു നടപടിയും എതിര്‍ക്കപ്പെടേണ്ടതാണെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. ഗുജറാത്ത് കലാപവും ഗോദ്ര സംഭവവും ഒക്കെ ഇന്ത്യന്‍ ചരിത്രത്തിലെ ഭാഗമാണ്. അത് ഏതു തുണികൊണ്ടു മറച്ചാലും കത്രിക കൊണ്ട് മുറിച്ചാലും തലമുറകള്‍ കാണുകയും അറിയുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ അഭിനേതാക്കള്‍ക്കും സിനിമ പ്രവര്‍ത്തകര്‍ക്കും എതിരെ ഭീഷണി മുഴക്കുകയും സെന്‍സര്‍ സൈബര്‍ ആക്രമണം നടത്തുകയും ചെയ്യുന്നത് ചെയ്തികളെ ഭയക്കുന്നവരാണ്. ശിവന്‍കുട്ടി പറഞ്ഞു.
വിവാദങ്ങളെ തുടര്‍ന്ന് മോഹന്‍ലാല്‍ ചിത്രമായ എമ്പുരാനില്‍ നിന്ന് ചില രംഗങ്ങള്‍ മാറ്റാനും ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാനും തീരുമാനിച്ച നിര്‍മ്മാതാക്കളുടെ നടപടിയാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. 17 ഓളം രംഗങ്ങളിലാണ് മാറ്റം വരുത്തുക എന്ന്് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: