തൊടുപുഴ: അള്‍ട്രാ വയലറ്റ് ഇന്‍ഡെക്സില്‍ അതീവ ജാഗ്രതാ പട്ടികയിലുള്ള ജില്ലകളില്‍ ഇടുക്കിയും. കഴിഞ്ഞ ദിവസത്തെ സൂചികയനുസരിച്ച് ഇടുക്കിയിലെ യുവി ഇന്‍ഡെക്സ് 8 ആണ്. ആറു മുതല്‍ ഏഴു വരെ മഞ്ഞ അലര്‍ട്ടും എട്ടു മുതല്‍ പത്ത് വരെ അതീവ ജാഗ്രതയുള്ള ഓറഞ്ച് അലര്‍ട്ടുമാണ്. യുവി ഇന്‍ഡെക്സ് 11 ന് മുകളിലെത്തുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ നേരിട്ട് ശരീരത്തില്‍ സൂര്യപ്രകാശം കൂടുതല്‍ സമയം ഏല്‍ക്കുന്നത് ഒഴിവാക്കണം.
യുവി ഇന്‍ഡെക്സില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ കുറവ് വന്നിട്ടുണ്ടെങ്കിലും ജില്ലയില്‍ ഉയര്‍ന്ന ചൂട് അനുഭവപ്പെടുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം ഒന്‍പതിലെത്തിയ യുവി ഇന്‍ഡെക്സ് വെള്ളിയാഴ്ച എട്ടില്‍ എത്തി. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന യുവി ഇന്‍ഡെക്സ് രേഖപ്പെടുത്തുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം എന്നീ ജില്ലകളാണ് യുവി ഇന്‍ഡെക്സില്‍ അതീവ ജാഗ്രതാ പട്ടികയിലുള്ളത്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: