മുംബൈ : പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘ എമ്പുരാൻ ‘ എന്ന ചിത്രം ഹിന്ദു വിരുദ്ധ അജണ്ടയാണ് മുന്നോട്ട് വയ്‌ക്കുന്നതെന്ന് ആർ എസ് എസ് മുഖവാരികയായ ഓർഗനൈസർ.ഗോധ്രാ കലാപത്തെ ഭയാനകവും, പക്ഷപാതത്തോടെയുമാണ് ചിത്രത്തിൽ കാട്ടുന്നത്.. ചരിത്രവസ്തുതകളില്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന് പകരം കലാപത്തിന്റെ പശ്ചാത്തലം ഉപയോഗിച്ച് സാമൂഹിക ഐക്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു.
2002-ലെ കലാപത്തിലെ പ്രധാന അക്രമകാരികള്‍ ഹിന്ദുക്കളാണെന്ന പ്രതിച്ഛായ ശക്തിപ്പെടുത്തുന്നതും അവരെ വില്ലന്മാരായി ചിത്രീകരിക്കുന്നതുമാണ് ചിത്രത്തിന്റെ ആദ്യഭാഗത്തെ രംഗങ്ങള്‍.ഹിന്ദു സമൂഹത്തെ മുഴുവൻ അപകീർത്തിപ്പെടുത്താനാണ് എമ്പുരാനിൽ ശ്രമിച്ചിരിക്കുന്നത് .ഹിന്ദുക്കളെ രക്ഷകരായി ചിത്രീകരിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ പോലും അവരെ വില്ലന്മാരായി അവതരിപ്പിക്കുന്നു
മോഹൻലാലിനെപ്പോലൊരു പരിചയസമ്പന്നനായ ഒരു നടൻ എന്തിനാണ് തന്റെ സിനിമയ്‌ക്ക് വേണ്ടി സമുദായങ്ങൾക്കിടയിൽ വെറുപ്പ് മാത്രം ഉളവാക്കുന്ന ഒരു പ്രചരണ കഥ തിരഞ്ഞെടുത്തത് എന്നത് ഇപ്പോഴും ദുരൂഹമാണ്.പൃഥ്വിരാജ് സുകുമാരൻ രാഷ്‌ട്രീയ ചായ്‌വുകൾക്ക് പേരുകേട്ട ആളാണ്, എന്നാൽ എമ്പുരാനിൽ ആ ചായ്‌വുകൾ ചെറിയ സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ ആഖ്യാനം ഹിന്ദുക്കളെ അപകീർത്തിപ്പെടുത്തുക മാത്രമല്ല, ഹിന്ദു അനുകൂല രാഷ്‌ട്രീയ പ്രത്യയശാസ്ത്രങ്ങളെയും പ്രത്യേകമായി ലക്ഷ്യമിടുന്നു.
എമ്പുരാൻ ഒരു ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ അജണ്ട സിനിമയായി ദേശീയ തലത്തിൽ തുറന്നുകാട്ടപ്പെടണം.എമ്പുരാൻ വെറുമൊരു സിനിമ മാത്രമല്ല-ഇത് ഇതിനകം തകർന്ന ഇന്ത്യയെ കൂടുതൽ വിഭജിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരു ഹിന്ദു വിരുദ്ധ, ബിജെപി വിരുദ്ധ ആഖ്യാനം പ്രചരിപ്പിക്കുന്നതിനുള്ള ഒരു മാധ്യമമാണ്.സിഎഎ വിരുദ്ധ സമരത്തെ പരസ്യമായി പിന്തുണച്ച മലയാള സിനിമയിലെ പ്രമുഖരിൽ ഒരാളാണ് പൃഥ്വിരാജ് എന്നും ലേഖനത്തിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: